ഈസ്ട്രജൻ കുറവ് തടയാൻ ഡയറ്റിൽ ചേർക്കൂ ഈ ഭക്ഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

സ്ത്രീകളിലെ പ്രത്യുത്പാദന വ്യവസ്ഥയുടെ പ്രവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഹോർമോണാണ് ഈസ്ട്രജൻ.

പ്രതീകാത്മക ചിത്രം | Pinterest

ശരീരത്തിൽ ഈസ്ട്രജൻ കുറയുന്നത് ഹോർമോൺ അസന്തുലിതാവസ്ഥ, ക്ഷീണം, ത്വക്ക് രോ​ഗങ്ങൾ, ക്രമരഹിത ആർത്തവം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം.

പ്രതീകാത്മക ചിത്രം | Pinterest

അതിനാൽ തന്നെ ഈസ്ട്രജൻ സ്വാഭാവികമായി നിലനിർത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ സ്ത്രീകളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഈസ്ട്രജൻ ഹോർമോൺ കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.

പ്രതീകാത്മക ചിത്രം | Pinterest

ഫ്ലാക് സീഡ്

ഫ്ലാക് സീഡ് ഫൈറ്റോ ഈസ്ട്രജന്റെ നല്ല ഉറവിടമാണ്. ദിവസവും ഒരു ടീസ്പൂൺ അല്ലെങ്കിൽ ഒന്നര ടീസ്പൂൺ ഫ്ലാക് സീഡ് സാലഡിലോ മറ്റു വിഭവങ്ങളിലോ ചേർത്ത് കഴിക്കുന്നത് ശരീരത്തിന് ഗുണകരമാണ്.

Flax seed | Pinterest

നട്സ്

അണ്ടിപ്പരിപ്പ്, ബദാം, വാൾനട്ട്, കപ്പലണ്ടി തുടങ്ങിയ നട്സുകൾ ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവ പതിവായി കഴിക്കുന്നത് ഹോർമോൺ ബാലൻസ് നിലനിർത്താൻ സഹായിക്കും.

Nuts | Pinterest

ഈന്തപ്പഴം

ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിലെ ഫൈറ്റോ ഈസ്ട്രജൻ നില നിലനിർത്താൻ സഹായിക്കുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

Dates | Pinterest

ചിയാ സീഡ്

രാവിലെ വെറും വയറ്റിൽ കുതിർത്ത ചിയാ സീഡ് വെള്ളം കുടിക്കുന്നത് ശരീരത്തിന് ഫൈറ്റോ ഈസ്ട്രജൻ ലഭിക്കാൻ സഹായിക്കും. കൂടാതെ ഇത് ദഹന പ്രക്രിയ മെച്ചപ്പെടുത്താനും സഹായകരമാണ്.

Chia Water | Pinterest

കാരറ്റ്, കാബേജ്

കാരറ്റ്, കാബേജ് പോലുള്ള പച്ചക്കറികൾ ഫൈറ്റോ ഈസ്ട്രജൻ നില നിലനിർത്താൻ സഹായിക്കുന്നവയാണ്. ഇവ ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും.

Carrots and cabbage | Pinterest

കറുത്ത എള്ള്

പ്രതിദിനം ഒരു സ്പൂൺ കറുത്ത എള്ള് കഴിക്കുന്നത് ഫൈറ്റോ ഈസ്ട്രജൻ ലഭിക്കാൻ സഹായിക്കുന്നതാണ്.

Black sesame seed | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File