സ്‌ട്രെസ് അടിച്ചിരിക്കുമ്പോള്‍ കഴിക്കാന്‍...

സമകാലിക മലയാളം ഡെസ്ക്

ഡാര്‍ക്ക് ചോക്ലേറ്റ്

ധാരാളം ആന്റി-ഓക്‌സിഡന്റുകള്‍ ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്. മാനസിക സമ്മര്‍ദം ഉണ്ടാകുമ്പോള്‍ ഒരു കഷ്ണം ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടാന്‍ സഹായിക്കും.

നട്‌സ്

ബദാം, വാല്‍നട്ട് പോലുള്ള നട്‌സില്‍ ആരോഗ്യകരമായ കൊഴുപ്പും മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉത്കണ്ഠ അകറ്റി മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും.

തൈര്

ഉദര ആരോഗ്യവും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും പിന്തുണയ്ക്കുന്ന പ്രോട്ടീനും പ്രോബയോട്ടിക്‌സും തൈരില്‍ അടങ്ങിയിട്ടുണ്ട്. സ്‌ട്രെസ് അടിച്ചിരിക്കുന്ന സമയം ഒരു ചെറിയ ബൗള്‍ തൈര് കുടിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും.

തൈര്

ബെറിപ്പഴങ്ങള്‍

ബ്ലൂബെറി, സ്‌ട്രോബെറി പോലുള്ള ബെറിപ്പഴങ്ങളില്‍ ധാരാളം വിറ്റാമിനുകളും ആന്റി-ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കും റീഫ്രഷ് ആകും സഹായിക്കും.

ഓട്‌സ്

ഓട്‌സില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ഊര്‍ജ നില നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്തും. അത് മാനസികാവസ്ഥ സന്തുലിതമായി തുടരാന്‍ പ്രധാനമാണ്.

അവോക്കാഡോ

അവോക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ ഫാറ്റി ആസിഡ് മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.