സമകാലിക മലയാളം ഡെസ്ക്
മൺസൂൺ കാലത്ത് മഴയും ചെളിയും ഈർപ്പവും കാരണം പാദങ്ങൾക്ക് വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
ചെളിവെള്ളത്തിലൂടെയുള്ള യാത്ര, നനഞ്ഞ ചെരുപ്പുകൾ ദീർഘനേരം ധരിക്കൽ, പാദങ്ങൾ ശരിയായി ഉണക്കാതിരിക്കുക എന്നിവ ഫംഗസ് അണുബാധ, ദുർഗന്ധം, ചൊറിച്ചിൽ, ചർമത്തിലെ പൊട്ടലുകൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് വഴിവെക്കും.
അതിനാൽ മഴക്കാലത്ത് ചില ലളിതമായ മുൻകരുതലുകൾ സ്വീകരിച്ചാൽ പാദങ്ങളെ ആരോഗ്യകരവും സുരക്ഷിതവുമായി നിലനിർത്താം.
കാലുകളിൽ അധികനേരം ഈർപ്പം തങ്ങിനിർത്തരുത്.
നനഞ്ഞ ചെരിപ്പുകൾ പെട്ടെന്നുതന്നെ മാറ്റുക.
തുറന്നതും ഈർപ്പം കെട്ടിനിൽക്കാത്തതുമായ ചെരിപ്പുകൾ ഉപയോഗിക്കുന്നതാണ് അഭികാമ്യം.
വീട്ടിലെത്തി കാലുകൾ കഴുകിയതിനുശേഷം ഒപ്പി ഉണക്കി വിരലുകളുടെ ഇടയിൽ ടാൽക്കം പൗഡർ ഇടാവുന്നതാണ്.
ചെരിപ്പുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
നഖങ്ങൾ കൃത്യമായി വെട്ടി സൂക്ഷിക്കുക.
കുളിക്കാൻ തണുത്തതോ ഇളം ചൂടുള്ളതോ ആയ വെള്ളം ഉപയോഗിക്കുക. കാലുകൾ ഉരച്ചുകഴുകുന്നത് ഒഴിവാക്കുക.
കുളിച്ചുകഴിഞ്ഞ ഉടനെ മോയ്‌സ്ചറൈസിങ് ക്രീം പുരട്ടുക. വിരലുകളുടെ ഇടയിൽ മോയിസ്ചറൈസർ ഒഴിവാക്കുക.
ചെളിയുള്ള വെള്ളത്തിൽ ചവിട്ടുന്നത് കഴിയുന്നതും ഒഴിവാക്കുക.
കാലുകളിൽ ചെറിയ മുറിവുണ്ടെങ്കിൽ അതുണങ്ങുന്നതുവരെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates