സമകാലിക മലയാളം ഡെസ്ക്
1998 ൽ ഫ്രാൻസ് ആദ്യമായി കിരീടം ചൂടിയത് മിഡ്ഫീൽഡറായിരുന്ന സിദാന്റെ രണ്ടു ഹെഡറുകളോടെ ബ്രസീലിനെ 3-0 ത്തിനു തോൽപ്പിച്ചുകൊണ്ടാണ്
അതേ വർഷം ബാലന്റിയോർ. 1998, 2000, 2003 വർഷങ്ങളിൽ ഫിഫ വേൾഡ് പ്ലേയർ ഓഫ് ദ ഇയർ
2006-ലെ ലോകകപ്പ് ഫൈനലിൽ മാർക്കോ മറ്റെരാസിയുമായുണ്ടായ പ്രശസ്തമായ 'ഹെഡ്‌ബട്ട്' സംഭവത്തോടെയാണ് കരിയർ അവസാനിച്ചത്.
സഹോദരിയെ അപമാനിച്ചു സംസാരിച്ചതിനാണ് ഇറ്റാലിയൻ പ്ലേയർ മാർക്കോ മറ്റെരാസിയുമായി തർക്കമുണ്ടായതും റെഡ് കാർഡു വാങ്ങി സിദാൻ കളം വിട്ടതും
ബയർ ലെവർകൂസനെതിരെ റയൽ മാഡ്രിഡിനായി നേടിയ ഇടങ്കാലിലെ വോളി ഗോൾ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഗോളുകളിലൊന്നാണ്
റയൽ മാഡ്രിഡ് പരിശീലകനായി 2016, 2017, 2018 വർഷങ്ങളിൽ തുടർച്ചയായി മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടി. ഈ നേട്ടം കൈവരിച്ച ആദ്യ പരിശീലകനാണ് സിദാൻ
2001-ൽ യുവന്റസിൽ നിന്ന് റയൽ മാഡ്രിഡിലേക്കുള്ള അദ്ദേഹത്തിന്റെ 77.5 മില്യൺ യൂറോ ട്രാൻസ്ഫർ അന്നത്തെ ലോക റെക്കോർഡായിരുന്നു
ലൂക്ക മോഡ്രിച്ച്, മെസൂത് ഓസിൽ, കരീം ബെൻസേമ തുടങ്ങി നിരവധി തലമുറകളിലെ താരങ്ങൾക്ക് പ്രചോദനമായ സിദാൻ ഫുട്ബോൾ ഇതിഹാസങ്ങളിൽ ഒരാളാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates