സമകാലിക മലയാളം ഡെസ്ക്
വൃത്തിയാക്കുന്നതിന് മുൻപ് ഫ്രിഡ്ജ് ഓഫ് ചെയ്ത് അൺപ്ലഗ് ചെയ്യുക. ഫ്രിഡ്ജിനുള്ളിൽ എല്ലാ സാധനങ്ങളും പുറത്തെടുക്കുക.
പഴയതും കാലാവധി കഴിഞ്ഞതുമായ എല്ല ഭക്ഷണങ്ങളും നീക്കം ചെയ്യാം. ഷെൽഫുകളും ഡ്രോയറുകളും പുറത്തെടുക്കുക.
പുറത്തെടുക്കാവുന്ന ഭാഗങ്ങൾ സോപ്പു വെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കാം.
ബോക്കിങ് സോഡയും ചൂടുവെള്ളം കൂട്ടിയോജിപ്പിച്ച്, പോസ്റ്റ് രൂപത്തിലാക്കി ഫ്രിഡ്ജിന്റെ ഉൾവശം തുടച്ചു വൃത്തിയാക്കാം.
കഠിനമായ സ്റ്റെയിനുകൾക്ക് നാരങ്ങാ നീര് ഉപയോഗിക്കാം. ഇത് കറകൾ നീക്കാനും ദുർഗന്ധം അകറ്റാനും സഹായിക്കും.
റബർ ഗാസ്കറ്റ് ക്ലീൻ ചെയ്യുക. വാതിലിലുള്ള സീൽ പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാം.
ദുർഗന്ധം ഒഴിവാക്കാൻ ഫ്രിഡ്ജിനുള്ളിൽ ഒരു ചെറിയ ബൗളിൽ ബോക്കിങ് സോഡ സൂക്ഷിക്കാവുന്നതാണ്.
സാധനങ്ങൾ ഓരോ വിഭാഗങ്ങളായി വേർതിരിച്ചു വയ്ക്കുക. പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപ്പന്നങ്ങൾ എന്നി തമ്മിൽ കലരാതെ സൂക്ഷിക്കുക.