'ബട്ടര്‍ ചിക്കന്‍, വെജിറ്റബിള്‍ പുലാവ്...'; മറ്റ് സംസ്ഥാനങ്ങളിലെ സ്കൂള്‍ ഉച്ചഭക്ഷണം എന്തൊക്കെയെന്നറിയാം

സമകാലിക മലയാളം ഡെസ്ക്

കഞ്ഞിയും പുഴുങ്ങിയ കടലയും മുതല്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ബിരിയാണിയും പുലാവും വരെ സ്കൂളിലെ ഉച്ചഭക്ഷണ മെനുവിലെത്തി

Midday Meal | Pinterest

പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഉച്ച ഭക്ഷണത്തിൽ പ്രധാനമാണ്

Midday Meal | Pinterest

1956 മുതല്‍ ഉച്ചഭ​ക്ഷണ പദ്ധതി നടപ്പിൽ വരുത്തിയ തമിഴ്നാടിൽ സാമ്പാര്‍ സാദം, തൈര്‍ സാദം, വിവിധ കറികള്‍ എന്നിവയാണ് പ്രധാന മെനു

Midday Meal | Pinterest

ടിവികെ സര്‍ക്കാര്‍ ആഴ്ചയില്‍ ചിക്കന്‍ ബിരിയാണി ഉള്‍പ്പെടുത്തുമെന്ന റിപ്പോർട്ടുണ്ടായിരുന്നു

Midday Meal | Pinterest

കര്‍ണാടകയില്‍ സാധാരണയായി സാമ്പാറും ചോറുമാണ് ഉച്ചഭക്ഷണം. ചില സ്കൂളുകളില്‍ മൈസൂര്‍ താളിയും റാഗി മുദ്ദെയും മെനുവിലുണ്ട്

Midday Meal | Pinterest

ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ആഴ്ചയില്‍ ഒരിക്കല്‍ ഹൈദരാബാദി ബിരിയാണിയും മറ്റ് ദിവസങ്ങളില്‍ പുലിഹോര, റാഗി സംഗതി, ചേപല പുലുസു ( മീൻ കറി) എന്നിവയും മെനുവിലുണ്ട്

Midday Meal | Pinterest

പഞ്ചാബില്‍ മക്കി ദി റൊട്ടിയും സര്‍സോന്‍ ദാ സാഗും സ്ഥിരം മെനുവാണ്. ആഴ്ചയിൽ ഒരിക്കൽ ബട്ടര്‍ ചിക്കനും രാജ്മാ ചാവലും ഉൾപ്പെടുത്തിയിട്ടുണ്ട്

Midday Meal | Pinterest

ഉത്തർ പ്രദേശിൽ പൂരിയും പരിപ്പുകറിയുമാണ് പ്രധാന വിഭവം. ആഴ്ചയിലൊരിക്കൽ ലഖ്‌നൗവി ബിരിയാണിയും കബാബുകളും ഉണ്ടാകും

Midday Meal | Pinterest

രാജസ്ഥാനില്‍ ദാല്‍ ബാത്തി ചൂര്‍മയും ഇടയ്ക്ക് ഗട്ടെ കി സബ്ജിയും ഉണ്ടാകാറുണ്ട്

Midday Meal | Pinterest

ഹിമാചല്‍ പ്രദേശില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ചോറും പരിപ്പുകറിയും രണ്ട് ദിവസം വെജിറ്റബിള്‍ പുലാവുമാണ്

Midday Meal | Pinterest

ഉത്തരാഖണ്ഡില്‍ ചീരയും ഉലുവയിലയും ചേര്‍ത്തുണ്ടാക്കുന്ന കാഫുലിയാണ് പ്രധാന വിഭവം. കഞ്ചാവ് കുരുക്കള്‍ അരച്ച് തയ്യാറാക്കുന്ന ഭാംഗ് ചട്നിയും ഉണ്ടാകാറുണ്ട്

Midday Meal | Pinterest

കഞ്ചാവ് കുരുക്കളില്‍ ലഹരിയുണ്ടാക്കുന്ന ഘടകമില്ലാത്തതിനാല്‍ സുരക്ഷിതമാണെന്നാണ് വിലയിരുത്തൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Midday Meal | Pinterest