ഡിജിറ്റൽ പൂക്കളം മുതൽ തേങ്ങാ തിരാമിസു വരെ; ഓണത്തിന് ‘ക്വിർക്കി’ മേക്ക് ഓവർ

സമകാലിക മലയാളം ഡെസ്ക്

കാലം മാറുന്നതിനനുസരിച്ച് ഓണാഘോഷ രീതികളിലും പുതിയ പരീക്ഷണങ്ങൾ എത്തുകയാണ്. പരമ്പരാഗത പൂക്കളവും ഓണസദ്യയും ഓണപ്പാട്ടുമെല്ലാം പുതിയ രൂപത്തിലും ഡിജിറ്റൽ ഭാവത്തിലും അവതരിപ്പിക്കുന്നതാണ് 2026ലെ ഓണത്തിന്റെ പ്രത്യേകത.

Quirky Onam | Pinterest

പൂക്കൾ പറിച്ച് മുറ്റത്ത് പൂക്കളം ഒരുക്കുന്നതിന് പകരം ഇത്തവണ ഡിജിറ്റൽ പൂക്കളവും ട്രെൻഡാകുകയാണ്. തുമ്പ, ചെമ്പരത്തി, കൃഷ്ണകിരീടം, മന്ദാരം തുടങ്ങിയ പൂക്കൾ തിരഞ്ഞെടുക്കാനും വ്യത്യസ്ത ഡിസൈനുകളിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനും സാധിക്കും.

Quirky Onam | Indian Express

മുറ്റത്തെ പൂക്കളം മാത്രമല്ല, നഖങ്ങളിലും ഇത്തവണ ഓണം വിരിയുകയാണ്. ചെമ്പരത്തി പൂക്കളത്തിന്റെ ഡിസൈൻ, കസവ് നിറങ്ങൾ, സ്വർണനിറത്തിലുള്ള അലങ്കാരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയ ഓണം തീം നെയിൽ ആർട്ടുകൾക്ക് ആവശ്യക്കാരേറുന്നു.

Quirky Onam | Indian Express

ചെമ്പകം, നന്ത്യാർവട്ടം, കൊങ്ങിണിപ്പൂവ്, ചെണ്ടുമല്ലി, റോസ്, നിത്യകല്യാണി, മുല്ലപ്പൂ ഇവയെല്ലാം പൂക്കളത്തിൽ കാണാം. പക്ഷേ പൂക്കളായല്ല. ക്രോഷെ കലാകാരന്മാർ നൂലുപയോഗിച്ച് ഓരോ പൂവും നിർമ്മിച്ച് അവ ചേർത്ത് ക്രോഷെ പൂക്കളങ്ങൾ ഒരുക്കുകയാണ്.

Quirky Onam | Pinterest

വാഴയിലയിൽ വിളമ്പുന്ന പരമ്പരാഗത സദ്യയ്ക്ക് ഇത്തവണ ‘ഫ്യൂഷൻ’ ടച്ച് ലഭിക്കുന്നു. ഓണം ബ്രഞ്ചിൽ പഴംചിപ്സ് ചാറ്റ്, പാനിപൂരിക്കുള്ളിൽ രസം, ബീറ്റ്റൂട്ട് പച്ചടി മാകറോൺ, പൈനാപ്പിൾ കിച്ചടി ക്രേം ബ്രൂലേ, തേങ്ങ ഉപയോഗിച്ച തിരാമിസു തുടങ്ങിയ പരീക്ഷണ വിഭവങ്ങളാണ് ഒരുക്കുന്നത്.

Quirky Onam | Indian Express

സദ്യയ്ക്ക് ശേഷം പലപ്പോഴും ബാക്കിയാകുന്ന പഴത്തിനും പുതിയ രൂപം നൽകിയിട്ടുണ്ട്. പഴത്തിന്റെ ആകൃതിയിലുള്ള ബനോഫി ഐസ്ക്രീം ടാർട്ട് വെള്ള ചോക്ലേറ്റിൽ പൊതിഞ്ഞാണ് ഒരുക്കുന്നത്. പഴംലിഷ്യസ് (Pazhamlicious) എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്.

Quirky Onam | Indian Express

കസവ് മുണ്ടും ഓണക്കോടിയും അണിഞ്ഞ പൂച്ചകളും നായകളും സോഷ്യൽ മീഡിയയിൽ താരങ്ങളാവുകയാണ്. ഓണപ്പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന രീതിയിൽ പെറ്റുകളെ ഒരുക്കിയുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.

Quirky Onam | Pinterest

എഐ സൃഷ്‌ടിച്ച ഓണവീഡിയോകളും ഇത്തവണ ആഘോഷത്തിന്റെ ഭാഗമായിട്ടുണ്ട്. മഹാബലി ആകാശത്ത് പറക്കുന്നതും പൂക്കളം സദ്യപോലെ കഴിക്കുന്നതും കസവ് സാരിയണിഞ്ഞ സ്ത്രീകൾ ഊഞ്ഞാലിൽ ജിംനാസ്റ്റിക്സ് ചെയ്യുന്നതുമെല്ലാം AI വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘മാവേലി നാടുവാണീടും കാലം’ പോലുള്ള ക്ലാസിക് ഓണപ്പാട്ടുകൾക്കും AI മേക്ക് ഓവർ ലഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Quirky Onam | Pinterest