ഡൂഡിൾ മുതൽ മഞ്ചാടിക്കുരു വരെ; ഓണക്കോടിക്ക് ഇത്തവണ പുതിയ ഭാവം

സമകാലിക മലയാളം ഡെസ്ക്

കസവ് സാരിയും മുണ്ടും മാത്രമായിരുന്ന ഓണഫാഷന് പുതിയ കാലത്തിന്റെ പരീക്ഷണങ്ങളുമായി മാറ്റം. കേരളത്തിന്റെ തനത് സംസ്കാരവും പ്രതീകങ്ങളും പുതിയ ഡിസൈനുകളിലേക്ക് പകർത്തി ഇത്തവണത്തെ ഓണക്കോടി കൂടുതൽ വ്യത്യസ്തമാകുകയാണ്.

Onam fashion | Pinterest

മലയാളിയുടെ കുട്ടിക്കാല ഓർമകളിൽ നിറഞ്ഞുനിൽക്കുന്ന മഞ്ചാടിക്കുരു ഇത്തവണ ആഭരണങ്ങളിലേക്കും എത്തുകയാണ്.

Onam fashion | Pinterest

പൂക്കളം, തിരുവാതിരക്കളി, ചെണ്ടമേളം, ഓണത്തപ്പൻ, മാവേലി, കഥകളി തുടങ്ങിയ കേരളീയ പ്രതീകങ്ങൾ ഷർട്ടുകളിലും സാരികളിലും മുണ്ടുകളിലും ഇടംപിടിക്കുകയാണ്.

Onam fashion | Pinterest

മലയാള അക്ഷരങ്ങൾ ഉപയോഗിച്ചുള്ള ആഭരണങ്ങളും ഇത്തവണത്തെ ഓണഫാഷനിൽ ശ്രദ്ധേയമാണ്. പരമ്പരാ​ഗതവും സമകാലികവുമായ ഡിസൈനുകൾ ഒരുമിപ്പിക്കുന്ന ഈ കമ്മലുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Onam fashion | Pinterest

ഇതോടൊപ്പം തെയ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നെക്ലേസുകളും കമ്മലുകളും ഈ ഓണക്കാലത്ത് ലഭ്യമാണ്.

Onam fashion | Pinterest

ഡൂഡിൾ മുണ്ടും ഓണക്കാലത്ത് ട്രെന്റിങ്ങാണ്. കള്ള് ചെത്തുന്ന തൊഴിലാളി മുതൽ വള്ളംകളി വരെയുള്ള കേരളത്തിന്റെ പരിചിതമായ കാഴ്ചകൾ മുണ്ടിന്റെ ബോർഡറിൽ ഇടംപിടിക്കുന്നു

Onam fashion | Pinterest

സ്ത്രീകളുടെ ഓണക്കോടിയിലും വലിയ പരീക്ഷണങ്ങളാണ് നടക്കുന്നത്. കേരള ലുങ്കി, തെക്കുകിഴക്കൻ ഏഷ്യൻ സാരോങ്, വടക്കുകിഴക്കൻ ഇന്ത്യയിലെ റാപ്പ് സ്കേർട്ട് തുടങ്ങിയ വസ്ത്രരീതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡ​ബിൾ സൈഡഡ് റാപ്പ് സ്കേർട്ട്, മുണ്ട് എന്നിവ00യാണ് പുതിയ കളക്ഷനിലെ ശ്രദ്ധാകേന്ദ്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Onam fashion | Pinterest