ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം

സമകാലിക മലയാളം ഡെസ്ക്

ഇന്ന് ലോകം മുഴുവൻ അറിയുന്ന ചില ബ്രാൻഡുകളുടെ തുടക്കം എങ്ങനെയായിരുന്നുവെന്ന് അറിഞ്ഞാൽ ഒരുപക്ഷേ അത്ഭുതപ്പെടും. ഓൺലൈൻ ഷോപ്പിങ്ങിന്റെ ഭീമനായ ആമസോൺ പുസ്തകങ്ങൾ മാത്രം വിൽക്കുന്ന ഓൺലൈൻ സ്റ്റോറായിരുന്നു. സാംസങ് ഇലക്ട്രോണിക്സ് കമ്പനിയായി പോലുമല്ല. ലാംബോർഗിനി ആഡംബര കാറുമായിരുന്നില്ല.

Brand Story | Pinterest

ബിസിനസിന്റെ ദിശ മാറ്റാനും പുതിയ അവസരങ്ങൾ തിരിച്ചറിയാനും കഴിഞ്ഞതാണ് ഈ ബ്രാൻഡുകളെ ഇന്നത്തെ ആഗോള പേരുകളാക്കി മാറ്റിയത്.

Brand Story | Pinterest

ഇന്ന് ഓൺലൈൻ ഷോപ്പിങ്ങിന്റെ പര്യായമായ ആമസോൺ 1994ൽ ഓൺലൈൻ ബുക്ക് സ്റ്റോറായാണ് ആരംഭിച്ചത്. ജെഫ് ബെസോസ് സ്ഥാപിച്ച കമ്പനിയുടെ ആദ്യ പേര് കഡാബ്ര (Cadabra) എന്നായിരുന്നു.

Brand Story | Pinterest

പുസ്തകങ്ങളിൽ നിന്ന് ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങി വിവിധ മേഖലകളിലേക്ക് കമ്പനി വ്യാപിച്ചു. പിന്നീട് ആമസോൺ വെബ് സർവീസ്, പ്രൈം, കിന്റിൽ തുടങ്ങിയ സേവനങ്ങളിലേക്കും കടന്നു.

Brand Story | Pinterest

ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും കോഫി ഷോപ്പുകൾ നടത്തുന്ന സ്റ്റാർബക്സ് ആരംഭിച്ചത് 1971ൽ സിയാറ്റിൽലെ പൈക്ക് പ്ലേസ് മാർക്കറ്റിൽ കോഫി ബീൻസ്, ചായ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവ വിൽക്കുന്ന ചെറിയ കടയായാണ്.

Brand Story | Pinterest

പിന്നീട് ഹോവാർഡ് ഷൾട്സാണ് ആണ് സ്റ്റാർബക്സിനെ ഒരു കോഫി ഷോപ്പിനപ്പുറം ആളുകൾക്ക് ഇരുന്ന് സംസാരിക്കാനും സമയം ചെലവഴിക്കാനും കഴിയുന്ന ഇടമാക്കി മാറ്റാനുള്ള ആശയം മുന്നോട്ടുവച്ചത്. ഈ മാറ്റമാണ് സ്റ്റാർബക്സിന്റെ വളർച്ചയിൽ നിർണായകമായത്.

Brand Story | Pinterest

മൊബൈൽ ഫോണുകളുടെ കാലത്ത് നോക്കിയയെ അറിയാത്തവർ കുറവായിരിക്കും. എന്നാൽ 1865ൽ ഫിൻലാൻഡിൽ ഒരു പൾപ്പ് മില്ലായാണ് കമ്പനിയുടെ തുടക്കം.

Brand Story | Pinterest

പിന്നീട് റബർ, കേബിൾ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലേക്ക് കമ്പനി കടന്നു. 1980കളിൽ ടെലികമ്യൂണിക്കേഷൻ രംഗത്തേക്ക് പ്രവേശിക്കുകയും പിന്നീട് ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമാതാക്കളിലൊന്നായി മാറുകയും ചെയ്തു.

Brand Story | Pinterest

ഇന്ന് സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ പേരിൽ അറിയപ്പെടുന്ന ഏവൺ ആദ്യം പുസ്തകവിൽപ്പനയുമായി ബന്ധപ്പെട്ടായിരുന്നു. ഡേവിഡ് എച്ച്. മക്കോണൽ 1886ൽ വീടുതോറും പുസ്തകങ്ങൾ വിൽക്കുന്നതിനിടെയാണ് ഉപഭോക്താക്കളെ ആകർഷിക്കാൻ ചെറിയ പെർഫ്യൂം സാമ്പിളുകൾ നൽകിയത്.

Brand Story | Pinterest

എന്നാൽ പുസ്തകങ്ങളേക്കാൾ കൂടുതൽ ജനപ്രീതി പെർഫ്യൂമിന് ലഭിച്ചതോടെ അദ്ദേഹം ബിസിനസിന്റെ ദിശ മാറ്റി. പിന്നീട് സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ ഏവണിന്റെ പ്രധാന മേഖലയായി.

Brand Story | Pinterest

ഇന്ന് ടെക്നോളജി രംഗത്തെ പ്രമുഖ പേരായ ഐബിഎം ആരംഭിച്ചത് കമ്പ്യൂട്ടർ കമ്പനിയായി മാത്രമല്ല. 1911ൽ സിടിആർ എന്ന പേരിൽ ആരംഭിച്ച കമ്പനിയുടെ ആദ്യകാലങ്ങളിൽ ടൈം ക്ലോക്കുകൾ, ടാബുലേഷൻ മെഷീനുകൾ എന്നിവ ഉൾപ്പെട്ടിരുന്നു.

Brand Story | Pinterest

1924ലാണ് ഐബിഎം എന്ന പേര് സ്വീകരിച്ചത്. പിന്നീട് മെയിൻഫ്രെയിം കമ്പ്യൂട്ടറുകളിലേക്കും പേഴ്സണൽ കമ്പ്യൂട്ടറുകളിലേക്കും ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിലേക്കും കമ്പനി മാറി.

Brand Story | Pinterest

സാംസങ് എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് മൊബൈൽ ഫോണുകളും ടെലിവിഷനുകളും മറ്റ് ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുമാണ്. എന്നാൽ 1938ൽ ലീ ബ്യൂങ്-ചുൾ ആരംഭിച്ച സാംസങ് ഒരു ചെറിയ ട്രേഡിങ് കമ്പനിയായിരുന്നു.

Brand Story | Pinterest

ഉണക്കമത്സ്യം, പലചരക്ക് സാധനങ്ങൾ, നൂഡിൽസ് തുടങ്ങിയവയുടെ വ്യാപാരമായിരുന്നു ആദ്യകാലത്ത്. പിന്നീട് ടെക്സ്റ്റൈൽ, ഇൻഷുറൻസ്, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലേക്ക് കമ്പനി വ്യാപിച്ചു. ഒടുവിൽ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ബ്രാൻഡുകളിലൊന്നായി സാംസങ് മാറി.

Brand Story | Pinterest

ആഡംബര സ്പോർട്സ് കാറുകൾക്ക് പേരുകേട്ട ലാംബോർഗിനിയുടെ കഥയും കൗതുകകരമാണ്. ഫെറൂച്ചിയോ ലംബോർഗിനി 1948ൽ ട്രാക്ടർ നിർമാണ കമ്പനിയായ ലാംബോർഗിനി ട്രാറ്റോറി സ്ഥാപിച്ചു.

Brand Story | Pinterest

സ്പോർട്സ് കാറുകളോടുള്ള താൽപര്യമാണ് പിന്നീട് ഓട്ടോമൊബിലി ലംബോർഗിനി എന്ന പുതിയ സംരംഭത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. 1963ൽ ആരംഭിച്ച ഓട്ടോമൊബിലി ലംബോർഗിനി പിന്നീട് മിയൂര, കൗണ്ടക്, അവെന്റഡോർ തുടങ്ങിയ പ്രശസ്ത മോഡലുകളിലൂടെ ആഡംബര കാർ ലോകത്ത് സ്വന്തം സ്ഥാനം നേടി.

Brand Story | Pinterest
Samakalika Malayalam | Samakalika Malayalam