സമകാലിക മലയാളം ഡെസ്ക്
ഹേമമാലിനി
യുപിയിലെ മഥുര മണ്ഡലത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും വിജയിച്ച് ഇന്ത്യന്‍ സിനിമയുടെ 'ഡ്രീം ഗേള്‍' ഹേമമാലിനി. കോണ്‍ഗ്രസിന്റെ മുകേഷ് ദംഗാറിനെയാണ് തോല്‍പ്പിച്ചത്.
കങ്കണ റണാവത്ത്
ജന്മനാടായ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ചു. അരങ്ങേറ്റ മത്സരത്തില്‍ 74,755 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെയാണ് പരാജയപ്പെടുത്തിയത്.
ശത്രുഘ്നന്‍ സിന്‍ഹ
ടിഎംസി ടിക്കറ്റില്‍ അസന്‍സോള്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ശത്രുഘ്നന്‍ സിന്‍ഹ 59,564 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ബിജെപിയുടെ സുരീന്ദര്‍ ജീത് സിങ് അലുവാലിയയെയാണ് തോല്‍പ്പിച്ചത്.
മനോജ് തിവാരി
നോര്‍ത്ത്ഈസ്റ്റ് ഡല്‍ഹി ലോക്സഭാ മണ്ഡലത്തില്‍ നിന്നും ഭോജ്പുരി ഗായകന് മനോജ് തിവാരി 1,37,066 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാറിനെ പരാജയപ്പെടുത്തി.
രവി കിഷന്
രവി കിഷന് എന്ന രവീന്ദ്ര ശുക്ല. നടനായ അദ്ദേഹം ഗൊരഖ്പൂരില്‍ നിന്നാണ് മത്സരിച്ചത്. 1,03,526 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയം. ബിഎസ്പിയുടെ കാജല്‍ നിഷാദിനെയാണ് പരാജയപ്പെടുത്തിയത്.
സുരേഷ് ഗോപി
കേരളത്തില്‍ ബിജെപിക്ക് ആദ്യ സീറ്റ് നേടിയെടുത്ത് സുരേഷ് ഗോപി ചരിത്രം സൃഷ്ടിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍ കുമാറിനെ 74,686 ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. 2016 മുതല്‍ 2022 വരെ രാജ്യസഭാ എംപിയായും നോമിനേറ്റ് ചെയ്യപ്പെട്ടു.