സമകാലിക മലയാളം ഡെസ്ക്
2026 മെയ് 15 ന് യുവാക്കളെ പാറ്റകളോട് ഉപമിച്ച് ജസ്റ്റിസ് സൂര്യകാന്തിന്റെ പരിഹാസം. പിറകേ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് പിറവിയെടുക്കുന്നു: കോക്ക്രോച്ച് ജനത പാർട്ടി (സിജെപി). അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഒഴുകിയെത്തുന്നു.
ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ സോഷ്യൽ മീഡിയ പേജുകളെ അവർ പിന്നിലാക്കി. അതോടെ സർക്കാർ വക ആദ്യ കെണി. മെയ് 21 ന് സിജെപിയുടെ എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
ജൂൺ 3 ന് സിജെപി 3 ഔദ്യോഗിക വക്താക്കളെ പ്രഖ്യാപിച്ചു. പിന്നീട് സമരമുഖത്തേക്ക്. നീറ്റ് പരീക്ഷാ ക്രമക്കേടും പുനപരീക്ഷയും 22 ലക്ഷം വിദ്യാർഥികൾക്ക് നോവു സമ്മാനിച്ചപ്പോൾ അവരുടെ ശബ്ദമായി സിജെപി
ജൂൺ 6 ന് പരീക്ഷ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രഥാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചു. പാർട്ടി വക്താവ് അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്നും പറന്നെത്തി.
ജൂൺ 4 ന് ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിവിധ നഗരങ്ങളിൽ സമരം. ജൂൺ 10 ന് ജന്തർ മന്തറിൽ തിരിച്ചെത്തി സ്റ്റീൽ പാത്രങ്ങളുമായി പ്രതിഷേധം
ജൂൺ 29 ന് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സോനം വാങ്ചുകിന്റെയും ഇടതു വിദ്യാർഥി സംഘടനകളുടെയും നിരാഹാര സമരം ആരംഭിച്ചു. ജൂലൈ 18 ന് സോനം വാങ്ചുകിനെ നാടകീയമായി ആശുപത്രിയിലേക്കുമാറ്റി. നിരാഹാരസമരം അഭിജിത് ദീപ്കെ ഏറ്റെടുത്തു.
ജൂലൈ 20 ന് പ്രതിഷേധം രാജ്യതലസ്ഥാനത്തേക്ക് ഇരച്ചുകയറി. പാർലമെന്റ് മാർച്ചിലേക്ക് നാനാദേശത്തുനിന്നും മനുഷ്യർ ഒഴുകിയെത്തി
സമരക്കാരെ പൊലീസും സുരക്ഷാസേനയും അതിക്രൂരമായി നേരിട്ടു. സമരപ്പന്തൽ തല്ലിത്തകർത്തു.
സെലിബ്രിറ്റികളടക്കം നിരവധി പ്രമുഖർ തലസ്ഥാനത്തും മറ്റു നഗരങ്ങളിലും പിന്തുണയുമായെത്തി. പലരും സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധത്തിന്റെ ഭാഗമായി
ഒടുക്കം പ്രധാനമന്ത്രി മൗനം വെടിഞ്ഞു. ദിവസങ്ങൾക്കകം വിദ്യാഭാസമന്ത്രിയുടെ രാജി. സിജെപിയുടെ മുഴുവൻ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു.
സമരവിജയം നീറ്റു പരീക്ഷ ക്രമക്കേടിൽ മനംനൊന്ത് ആത്മഹത്യചെയ്ത വിദ്യാർഥികൾക്കു സമർപ്പിച്ചു സിജെപി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates