പരന്ന ഭൂമി മുതൽ ഏരിയ 51ലെ അന്യഗ്രഹജീവികൾ വരെ; തലപുകയ്ക്കുന്ന ഗൂഢാലോചനാ സീരീസുകളും സിനിമകളും

സമകാലിക മലയാളം ഡെസ്ക്

സത്യമെന്ന് തോന്നുന്ന കാര്യങ്ങൾക്കുപിന്നിൽ മറ്റൊരു കഥയുണ്ടോ? അന്യഗ്രഹജീവികൾ, രഹസ്യ സർക്കാർ പദ്ധതികൾ, ഏരിയ 51, പരന്ന ഭൂമി തുടങ്ങിയ വിഷയങ്ങളെ ചുറ്റിപ്പറ്റിയുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾ എന്നും കൗതുകമുണർത്തുന്നവയാണ്.

Conspiracy Theory | Pinterest

ഇത്തരം വാദങ്ങളെ വസ്തുതകളായി അംഗീകരിക്കുന്നതിന് പകരം അവ എങ്ങനെ രൂപപ്പെടുന്നു, വിശ്വസിക്കുന്നവരും സംശയിക്കുന്നവരും എന്താണ് പറയുന്നത് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്ന ഡോക്യുമെന്ററികളും സീരീസുകളും ഒടിടിയിൽ ലഭ്യമാണ്.

Conspiracy Theory | Pinterest

വിവിധ ഗൂഢാലോചനാ സിദ്ധാന്തങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന 2015ലെ ബ്രിട്ടീഷ് സീരീസാണ് കോൺസ്പിറസി. 12 എപ്പിസോഡുകളിലായി സീരീസ് ഓരോ വിഷയവും പ്രത്യേകം പരിശോധിക്കുന്നു.

Conspiracy Theory | Pinterest

അന്യഗ്രഹജീവികൾ, സർക്കാർ രഹസ്യങ്ങൾ, രഹസ്യ കൊലപാതകങ്ങൾ, ഹോളിവുഡ് താരങ്ങളെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ, ചന്ദ്രനിലിറങ്ങിയതുമായി ബന്ധപ്പെട്ട വാദങ്ങൾ തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളാണ് സീരീസിൽ ചർച്ച ചെയ്യുന്നത്.

Conspiracy Theory | Pinterest

അമേരിക്കൻ രാഷ്ട്രീയത്തിലും അധികാരകേന്ദ്രങ്ങളിലും സ്വാധീനം ചെലുത്തിയതായി പറയപ്പെടുന്ന രഹസ്യസ്വഭാവമുള്ള ക്രിസ്ത്യൻ സംഘടനയെ കേന്ദ്രീകരിച്ചുള്ള ഡോക്യുമെന്ററി സീരീസാണ് ദ ഫാമിലി.

Conspiracy Theory | Pinterest

സംഘടനയും അമേരിക്കൻ രാഷ്ട്രീയ അധികാരകേന്ദ്രങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളും അതിനെ പിന്തുണയ്ക്കുന്നവരുടെയും വിമർശകരുടെയും നിലപാടുകളുമാണ് സീരീസ് പരിശോധിക്കുന്നത്. 2019ൽ പുറത്തിറങ്ങിയ ഈ ഡോക്യുസീരീസിൽ ജെയിംസ് ക്രോംവെൽ, ജെഫ് ഷാർലറ്റ്, ഡഗ് ഹാംപ്ടൺ തുടങ്ങിയവർ ഉൾപ്പെടുന്നു.

Conspiracy Theory | Pinterest

അമേരിക്കയിലെ അതീവ രഹസ്യ സൈനിക കേന്ദ്രമായി അറിയപ്പെടുന്ന ഏരിയ 51 അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളുടെ കേന്ദ്രമാണെന്ന വാദം വർഷങ്ങളായി പ്രചരിക്കുന്നുണ്ട്.

Conspiracy Theory | Pinterest

ഈ ഡോക്യുമെന്ററിയിൽ ബോബ് ലാസർ എന്ന വ്യക്തിയുടെ അവകാശവാദങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. ഏരിയ 51ൽ ജോലി ചെയ്തിരുന്നുവെന്നും അന്യഗ്രഹ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ കണ്ടിട്ടുണ്ടെന്നും ലാസർ അവകാശപ്പെട്ടിട്ടുണ്ട്.

Conspiracy Theory | Pinterest

ഭൂമി പരന്നതാണ് എന്ന വാദം ഉയർത്തുന്ന സമൂഹത്തെക്കുറിച്ചുള്ള 2018ലെ ഡോക്യുമെന്ററിയാണ് ബിഹൈന്റ് ​ദ കർവ്.

Conspiracy Theory | Pinterest

ഭൂമി ഗോളാകൃതിയിലല്ലെന്നും പരന്നതാണെന്നും വിശ്വസിക്കുന്നവരുടെ വാദങ്ങളും അവരുടെ ആശയങ്ങൾ മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളുമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട ഭൂമിയുടെ ആകൃതിയെക്കുറിച്ചുള്ള അറിവും ഈ വാദങ്ങളും തമ്മിലുള്ള വലിയ വ്യത്യാസം തന്നെയാണ് ഡോക്യുമെന്ററിയുടെ കൗതുകകരമായ ഭാഗം.

Conspiracy Theory | Pinterest

അമേരിക്കൻ ശാസ്ത്രജ്ഞന്റെ ദുരൂഹമരണവും ശീതയുദ്ധകാലത്തെ എംകെ അൾട്രാ പദ്ധതിയുമായുള്ള ബന്ധവുമാണ് ആറുഭാഗങ്ങളുള്ള വേംവുഡ് എന്ന സീരീസിന്റെ പ്രമേയം.

Conspiracy Theory | Pinterest

സർക്കാർ രേഖകളിൽ ശാസ്ത്രജ്ഞൻ കെട്ടിടത്തിൽനിന്ന് വീണാണ് മരിച്ചതെന്നായിരുന്നു വിശദീകരണം. എന്നാൽ അദ്ദേഹത്തിന്റെ മകൻ ഇത് കൊലപാതകമാണെന്ന് വിശ്വസിച്ചു. ഈ വ്യത്യസ്ത വാദങ്ങളെ പിന്തുടർന്ന് സംഭവത്തിന്റെ പിന്നിലെ സാഹചര്യങ്ങൾ പരിശോധിക്കുകയാണ് സീരീസ്

Conspiracy Theory | Pinterest

ഈ സിനിമകളും സീരീസുകളും ഗൂഢാലോചനാ സിദ്ധാന്തങ്ങളെ അവതരിപ്പിക്കുകയും പരിശോധിക്കുകയും ചെയ്യുന്നതാണ്. അതിലെ ഓരോ വാദവും യാഥാർഥ്യമാണെന്ന് അർഥമില്ല.

Conspiracy Theory | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalika Malayalam | Samakalika Malayalam