1947ലെ ഇന്തോ-പാക് യുദ്ധം മുതല്‍ കാര്‍ഗില്‍ യുദ്ധം വരെ; ഇന്ത്യ -പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍

അമല്‍ ജോയ്

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനിക നടപടിയിലൂടെ പാകിസ്ഥാനിലെ ഒമ്പതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിനും യുദ്ധങ്ങള്‍ക്കും സ്വാതന്ത്ര്യ കാലം മുതലുള്ള ചരിത്രമുണ്ട്

സ്വതന്ത്ര്യാനന്തരം ഇതുവരെയുള്ള 77 വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയിലും പാകിസ്ഥാനും തമ്മില്‍ നാല് യുദ്ധങ്ങളാണ് സംഭവിച്ചത്

ഫയല്‍

പാകിസ്താനെതിരേ ഇന്ത്യ നടത്തിയ ഏതാണ്ട് എല്ലാ സൈനിക നടപടികള്‍ക്കും പരമ്പരാഗത സൈനിക പേരുകളായിരുന്നു നല്‍കിയിരുന്നത്

എപി

1947 -48 ഇന്തോ പാക് യുദ്ധം - കശ്മീരുമായി ബന്ധപ്പെട്ട വിഷയത്തിലുണ്ടായ തര്‍ക്കം യുദ്ധത്തിലെത്തിള തുടര്‍ന്ന് 1949 ലെ കറാച്ചി കരാറിനെ തുടര്‍ന്ന് 830 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തി രേഖ നിശ്ചയിക്കപ്പെട്ടു. യു എന്‍ ഇടപെടലിലൂടെയാണ് ഈ കരാര്‍ നടപ്പായത്.

എക്‌സ്പ്രസ് ഫോട്ടോ

1965 ല്‍ വീണ്ടും ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധം- ഓപ്പറേഷന്‍ ജിബ്രള്‍ട്ടര്‍ എന്ന് പേരിട്ട് പാകിസ്ഥാന്‍ ആരംഭിച്ച ആക്രമമാണ് 17 ദിവസം നീണ്ടുനിന്ന യുദ്ധത്തിന് വഴിതുറന്നത്. പാകിസ്ഥാന്‍, ജമ്മുകശ്മീരിലേക്ക് നുഴഞ്ഞുകയറ്റം നടത്തിക്കൊണ്ടായിരുന്നു യുദ്ധത്തിന് തുടക്കമിട്ടത്.

1971 ഇന്ത്യ-പാക് യുദ്ധം - 1971 ഡിസംബര്‍ മൂന്നിന് ബംഗ്ലാദേശ് വിമോചനവുമായി ബന്ധപ്പെട്ട് നടന്ന ആഭ്യന്തര പ്രശ്‌നങ്ങളുടെ സാഹചര്യത്തില്‍ പാകിസ്ഥാന്‍, ഓപ്പറേഷന്‍ ചെങ്കിസ്ഖാന്‍ എന്ന് പേരിട്ട് ഇന്ത്യയുടെ വ്യോമമേഖലയില്‍ ആക്രമണം നടത്തിക്കൊണ്ടായിരുന്നു യുദ്ധത്തിന് തുടക്കമിട്ടത്. 13 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ പാകിസ്ഥാന് കനത്ത പരാജയം ഏറ്റുവാങ്ങി യുദ്ധം അവസാനിപ്പിക്കേണ്ടി വന്നു. പാകിസ്ഥാന്‍ സൈന്യം കീഴടങ്ങി

1999ലെ കാര്‍ഗില്‍ യുദ്ധം- കശ്മീരിലെ കാര്‍ഗിലില്‍ പ്രദേശം കേന്ദ്രീകരിച്ച് നടന്ന യുദ്ധമായതിനാല്‍ ഇതിനെ കാര്‍ഗില്‍ യുദ്ധം എന്നാണ് അറിയപ്പെടുന്നത്. സിലംകരാര്‍ പ്രകാരമുള്ള നിയന്ത്രണ രേഖ കടന്ന് പാകിസ്ഥാന്‍ സൈനികര്‍ ഇന്ത്യയിലേക്ക് കടന്നതാണ് 1999ലെ യുദ്ധത്തിന് കാരണമായത്. പാകിസ്ഥാന്‍ കടന്നുകയറി പ്രദേശങ്ങള്‍ ഇന്ത്യ തിരികെ പിടിച്ചെടുത്തതിന് തുടര്‍ന്ന് ജൂലൈ 26 ന് യുദ്ധം അവസാനിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates