സമകാലിക മലയാളം ഡെസ്ക്
ഓണാഘോഷത്തിന് തിയറ്ററുകൾക്കൊപ്പം ഒടിടി പ്ലാറ്റ്‌ഫോമുകളിലും സിനിമകളുടെ പെരുമഴ. കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് സിനിമ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓണക്കാലത്ത് നിരവധി പുതിയ ചിത്രങ്ങളാണ് വിവിധ പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തുന്നത്. മലയാള സിനിമകൾക്കൊപ്പം മറ്റ് തെന്നിന്ത്യൻ ഭാഷകളിലെ ശ്രദ്ധേയ ചിത്രങ്ങളും ഒടിടി റിലീസിനൊരുങ്ങുന്നുണ്ട്.
ജന നായകൻ: തിയറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച വിജയ് ചിത്രം 'ജന നായകൻ' ഒടിടി റിലീസിനൊരുങ്ങുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ ഇതുവരെ 323 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5 തമിഴിലൂടെയാണ് ഓഗസ്റ്റ് 21 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്.
ഉന്മാദം: ഷാഹി കബീർ തിരക്കഥയൊരുക്കി കിരൺ ദാസ് സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രം 'ഉന്മാദവും' ഒടിടിയിലേക്ക് എത്തുകയാണ്. ഓഗസ്റ്റ് 21 മുതൽ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്
ഐ നോബഡി: 'റോഷാക്ക്' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച നിസാം ബഷീർ സംവിധാനം ചെയ്ത 'ഐ നോബഡി' ഒടിടിയിലൂടെ റിലീസ് ചെയ്യുകയാണ്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ പാർവതി തിരുവോത്താണ് നായിക. ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ്-പാർവതി ഹിറ്റ് ജോഡി വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ജിയോ സിനിമ ഹോട്ട്‌സ്റ്റാറിലൂടെ ഓഗസ്റ്റ് 25 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
ഓണക്കാലത്ത് മലയാള സിനിമയുടെ തിയറ്റർ വിപണിയിലും വലിയ മത്സരമാണ് നടക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ നായകനായ ‘ഖലീഫ’ഓഗസ്റ്റ് 20ന് തിയറ്ററുകളിലെത്തി.
അതേസമയം നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളാകുന്ന ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21നും തിയറ്ററുകളിൽ എത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates