ഫ്രൂട്സ് പെട്ടെന്ന് ചീഞ്ഞുപോകാതിരിക്കാൻ ചില ടിപ്സ്

സമകാലിക മലയാളം ഡെസ്ക്

ശരീരം ഹൈഡ്രേറ്റഡ് ആയി സൂക്ഷിക്കാൻ മികച്ച മാർ​ഗമാണ് പഴങ്ങൾ. പഴങ്ങളിൽ അടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും രോ​ഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സഹായിക്കും.

Fruits bowl | Pinterest

എന്നാൽ പഴങ്ങൾ വാങ്ങി സൂക്ഷിക്കുമ്പോൾ പെട്ടെന്ന് ചീഞ്ഞു പോകുന്നുവെന്ന പരാതി പതിവാണ്. പഴങ്ങൾ ഫ്രഷ് ആയി ദീർഘകാലം സൂക്ഷിക്കാൻ ഈ ടിപ്സ് പരീക്ഷിക്കാവുന്നതാണ്.

Fruits | Pinterest

താപനില മുഖ്യം

ഓരോ തരം പഴങ്ങളും സൂക്ഷിക്കേണ്ടത് ഓരോ താപനിലയിലാണ്. ആപ്പിള്‍, മുന്തിരി തുടങ്ങിയവ തണുത്ത താപനിലയിൽ സൂക്ഷിക്കണം.

Grapes | Pinterest

മാമ്പഴം, ചക്ക, വാഴപ്പഴം, പൈനാപ്പിള്‍ തുടങ്ങിയവയെല്ലാം പുറത്തു തന്നെ വച്ച് ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.

Mango | Pinterest

എഥിലീൻ പുറന്തള്ളുന്ന പഴങ്ങള്‍

ആപ്പിൾ, വാഴപ്പഴം, അവക്കാഡോ തുടങ്ങിയ എഫിലീൻ വാതകം പുറന്തള്ളുന്ന പഴങ്ങൾ മറ്റ് പഴങ്ങൾക്കൊപ്പം സൂക്ഷിക്കാതിരിക്കുക.

Avocado | Pinterest

വായുസഞ്ചാരമുള്ള പാത്രങ്ങൾ

പഴങ്ങൾ പ്ലാസ്റ്റിക് ബാ​ഗുകളിലോ അടച്ച പാത്രങ്ങളിലോ സൂക്ഷിക്കുന്നതിന് പകരം, സൂഷിരങ്ങളുള്ള പാത്രങ്ങൾ ഉപയോ​ഗിക്കുക. ഇവ മെച്ചപ്പെട്ട വായു സഞ്ചാരം സാധ്യമാക്കുകയും ഈർപ്പം അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യും.

Fruits | Pinterest

നാരങ്ങ

പഴങ്ങൾ സൂക്ഷിക്കുന്നതിന് മുമ്പ്, അല്‍പ്പം നാരങ്ങാനീര് അവയ്ക്ക് മുകളില്‍ തളിക്കുക. ഇത് ഓക്സീകരണം മന്ദഗതിയിലാക്കാനും അവയുടെ സ്വാഭാവിക നിറം കാത്തുസൂക്ഷിക്കാനും നല്ലതാണ്.

Lemon | Pinterest

ഓരോന്നും പൊതിഞ്ഞ് വെവ്വേറെ സൂക്ഷിക്കുക

വാഴപ്പഴം, ആപ്പിൾ, പീച്ച് തുടങ്ങിയ പഴങ്ങൾ ഫ്രിഡ്ജിൽ വയ്ക്കുന്നതിന് മുമ്പ് ഓരോന്നും ഓരോ പേപ്പർ ടവലുകളില്‍ പൊതിയുക.

Banana and Apple | Pinterest

ഫ്രീസ് ചെയ്യുക

സീസണല്‍ പഴങ്ങൾ നന്നായി വൃത്തിയാക്കിയ ശേഷം, കഷ്ണങ്ങളാക്കി മുറിച്ച്, ഒരു ബാഗിലേക്കോ കണ്ടെയ്‌നറിലേക്കോ മാറ്റി ഫ്രീസറില്‍ സൂക്ഷിക്കാം.

Jackfruit | Pinterest
Samakalikamalayalam | file