അഞ്ജു സി വിനോദ്
ചില പഴങ്ങൾ ഭക്ഷണമായി മാത്രമല്ല, ശരീരത്തെ പുനഃസജ്ജമാക്കാനും റീചാർജ് ചെയ്യാനും സഹായിക്കും. ഇത്തരം പഴങ്ങൾ ദഹനം മെച്ചപ്പെടുത്താനും ചായയോ കാപ്പിയോ ഇല്ലാതെ തന്നെ സ്വാഭാവിക ഊർജ്ജം പകരാനും സഹായിക്കും.
പപ്പായ
ദഹനം മെച്ചപ്പെടുത്താൻ മികച്ച ഒരു ടോണിക്ക് പോലെയാണ് പപ്പായ, ഇതിൽ പ്രോട്ടീനുകളെ വിഘടിപ്പിക്കാനും വയറു വീർക്കുന്നതു പോലുള്ള അവസ്ഥ തടയാനും സഹായിക്കുന്നതിന് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. കനത്ത ഭക്ഷണത്തിന് ശേഷം പപ്പായ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
മോസാമ്പി
മോസാമ്പി ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാൻ സഹായിക്കും. കൂടാതെ ഇതിന്റെ സിട്രസ് ഗുണങ്ങൾ ജലാംശം നിലനിർത്താൻ സഹായിക്കും. ദഹനനാളത്തെ ഉണർത്തുകയും ഊർജ്ജം നൽകുകയും ചെയ്യുന്നു.
വാഴപ്പഴം
ഉടനടി ഊർജ്ജം നൽകുന്നതിനും വയറിന് സുഖം തോന്നുന്നതിനും വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. അവയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര, പൊട്ടാസ്യം, നാരുകൾ എന്നിവ കുടലിന്റെ ആരോഗ്യം പുനഃസ്ഥാപിക്കാൻ സഹായിക്കും. വ്യായാമത്തിന് ശേഷമോ വയറിന് അസ്വസ്ഥത തോന്നുമ്പോഴോ വാഴപ്പഴം കഴിക്കാവുന്നതാണ്.
ആപ്പിൾ
ആപ്പിൾ കഴിക്കുന്നത് കുടൽ സാവധാനത്തിലും സ്വഭാവികമായും വൃത്തിയാകാനും സഹായിക്കുന്നു. ആപ്പിളിലെ പെക്റ്റിൻ എന്ന നാരുകൾ ദഹനത്തെ പിന്തുണയ്ക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പൈനാപ്പിൾ
പൈനാപ്പിളിൽ ദഹനത്തെ മെച്ചപ്പെടുത്തുന്ന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനൊപ്പം കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ക്ഷീണം മാറ്റാനും ഊർജ്ജം പകരാനും നല്ലതാണ്.
പേരയ്ക്ക
നാരുകളും വിറ്റാമിൻ സിയും കൊണ്ട് സമ്പുഷ്ടമായ പേരയ്ക്ക ദഹനത്തെ നിയന്ത്രിക്കാനും പ്രതിരോധശേഷി പിന്തുണയ്ക്കാനും സഹായിക്കുന്നു. ഇത് ദീർഘനേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യുന്നു. ദിവസം മുഴുവൻ ഊർജ്ജ നഷ്ടം കുറയ്ക്കുകയും ചെയ്യുന്നു.
മാതളനാരങ്ങ
ആന്റിഓക്‌സിഡന്റുകളും രക്തപ്രവാഹത്തെയും ദഹനത്തെയും പിന്തുണയ്ക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങളും മാതളനാരങ്ങയിൽ സമ്പന്നമാണ്. ശരീരത്തിലൂടെ ഓക്‌സിജൻ നന്നായി സഞ്ചരിക്കാൻ സഹായിക്കുന്നതിനാൽ ഇത് ഊർജ്ജത്തിനും വളരെ നല്ലതാണ്, ഇത് നിങ്ങളെ കൂടുതൽ ഉണർന്നിരിക്കുന്നതായി തോന്നിപ്പിക്കുന്നു.