നിങ്ങൾക്ക് പ്രമേഹമുണ്ടോ?എങ്കിൽ ഈ പഴങ്ങൾ കഴിക്കല്ലേ

സമകാലിക മലയാളം ഡെസ്ക്

പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പക്ഷെ എല്ലാ ആളുകൾക്കും എല്ലാ പഴങ്ങളും കഴിക്കാൻ പറ്റണമെന്നില്ല.

പ്രതീകാത്മക ചിത്രം | Pexels

പഴങ്ങൾ സാധാരണയായി ആരോഗ്യകരമായ ഒരു ഭക്ഷണമാണെങ്കിലും, ചിലതിൽ ഗണ്യമായ അളവിൽ പഞ്ചസാരയും ഫ്രക്ടോസും അടങ്ങിയിട്ടുണ്ട്, ഇത് ഇൻസുലിന്റെ അളവിനെ ഉയർത്തുന്നു.

പ്രതീകാത്മക ചിത്രം | Pexels

ഇത്തരം പഴങ്ങൾ മിതമായ അളവിൽ കഴിച്ചില്ല എങ്കിൽ പ്രമേഹരോഗികൾക്കു ആരോഗ്യസ്ഥിതി അപകടകരമാകും.

പ്രതീകാത്മക ചിത്രം | Pexels

പ്രമേഹം ഉള്ളവർ നിർബന്ധമായും ഒഴിവാക്കേണ്ട ചില പഴങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pexels

തണ്ണിമത്തൻ

തണ്ണിമത്തനിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. അതിനാൽ തന്നെ പ്രമേഹം ഉള്ളവർ ചെറിയ അളവിൽ മാത്രമേ ഇത് കഴിക്കാൻ പാടൂള്ളൂ.

പ്രതീകാത്മക ചിത്രം | Pexels

വാഴപ്പഴം

പഴുത്ത വാഴപ്പഴം പ്രമേഹം ഉള്ളവർ കഴിക്കാൻ പാടില്ല. ഇതിൽ ഗ്ലൈസമിക് ഇൻഡക്സ് കൂടുതലാണ്. അതേസമയം പഴുക്കാത്ത വാഴപ്പഴം ചെറിയ അളവിൽ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല.

പ്രതീകാത്മക ചിത്രം | Pexels

പൈനാപ്പിൾ

പൈനാപ്പിളിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. അതിനാൽ പ്രമേഹം ഉള്ളവർ പൈനാപ്പിൾ കഴിക്കുമ്പോൾ പെട്ടെന്ന് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ സാധ്യതയുണ്ട്. ചെറിയ അളവിൽ പൈനാപ്പിൾ കഴിക്കാൻ ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | Pexels

മാങ്ങ

മാങ്ങയിൽ ഉയർന്ന അളവിൽ സുക്രോസും ഫ്രക്ടോസും ഉള്ളതിനാൽ പ്രമേഹരോഗികൾ മാങ്ങ കഴിക്കുമ്പോൾ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുൻ സാധ്യതയുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

മുന്തിരി

മുന്തിരിയിൽ ഗ്ലൈസമിക് ഇൻഡക്സ് കുറവാണ്. എന്നാൽ മുന്തിരി ചെറുതായതിനാൽ ഇത് കൂടുതൽ അളവിൽ കഴിക്കാൻ സാധ്യതയുണ്ട്. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകുന്നു.

പ്രതീകാത്മക ചിത്രം | Pexels

ചെറി

ചെറിയിൽ ഗ്ലൈസമിക്കിന്റെ അളവ് കൂടിയും കുറഞ്ഞുമാണ് ഉണ്ടാവുന്നത്. അതിനാൽ തന്നെ പ്രമേഹം ഉള്ളവർ ചെറി കഴിക്കുന്നത് നിയന്ത്രിക്കേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File