സമകാലിക മലയാളം ഡെസ്ക്
ബ്രെസ്റ്റ് ക്യാൻസർ ഇന്ന് സ്ത്രീകളിൽ വർധിച്ചുവരികയാണ്.
ഈ രോഗത്തെ പൂർണമായും തടയാൻ ഒരു പ്രത്യേക ഭക്ഷണത്തിനോ പഴത്തിനോ കഴിയില്ലെങ്കിലും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുന്നത് രോഗസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ആന്റിഓക്സിഡന്റുകൾ, ഫൈബർ, വിറ്റാമിനുകൾ, ഫൈറ്റോന്യൂട്രിയന്റുകൾ എന്നിവ ധാരാളമായി അടങ്ങിയ ചില പഴങ്ങൾ ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും.
ബ്രെസ്റ്റ് ആരോഗ്യത്തിന് ഗുണകരമെന്ന് കരുതപ്പെടുന്ന ചില പഴങ്ങളെക്കുറിച്ച് അറിയാം.
ബെറീസ്
ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്ബെറി, ബ്ലാക്ക്ബെറി എന്നിവയിൽ ധാരാളം ഫൈബറും പോളിഫിനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ബ്രെസ്റ്റ് ക്യാൻസർ സാധ്യത കുറയ്ക്കും.
ചെറി
ചെറിയിൽ ധാരാളം ആന്തോസയാനിൻ അടങ്ങിയിട്ടുണ്ട്. ഇത് ബ്രെസ്റ്റ് ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കും. ദിവസവും ചെറി കഴിക്കുന്നത് ശീലമാക്കൂ.
ഉണക്കിയ പഴങ്ങൾ
അത്തിപ്പഴം, പ്രൂൺസ്, ഈന്തപ്പഴം എന്നിവയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ദിവസവും കഴിക്കുന്നത് ബ്രെസ്റ്റ് ക്യാൻസർ സാധ്യത കുറയ്ക്കും.
ആപ്പിൾ
ആപ്പിളിൽ പോളിഫിനോളുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ബ്രെസ്റ്റ് ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates