സമകാലിക മലയാളം ഡെസ്ക്
വറുത്തെടുത്ത പച്ചക്കറികൾ കഴിക്കാൻ നല്ല രുചിയാണെങ്കിലും എല്ലാ പച്ചക്കറികളും എണ്ണയിൽ വറുത്തെടുക്കാൻ അനുയോജ്യമല്ല എന്നതാണ് വാസ്തവം.
ചില പച്ചക്കറികൾ വറുക്കുമ്പോൾ അവയിലെ പോഷകങ്ങൾ പൂർണമായും നശിക്കുന്നു.
അവ ആരോഗ്യത്തിന് ഹാനികരമായ സംയുക്തങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യും.
ഉയർന്ന ചൂടിൽ വറുത്തെടുക്കാൻ പാടില്ലാത്ത പച്ചക്കറികൾ ഏതാല്ലാമെന്ന് നോക്കാം.
ഉരുളക്കിഴങ്ങ്
ലോകത്ത് ഏറ്റവും കൂടുതൽ വറുത്ത് കഴിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. എന്നാൽ ഉരുളക്കിഴങ്ങിലെ ഉയർന്ന അളവിലുള്ള സ്റ്റാർച്ച് ഉയർന്ന താപനിലയിൽ അക്രിലാമൈഡ് ഉൽപാദിപ്പിക്കുന്നു. ഇവ കഴിക്കാനുള്ള മികച്ച രീതി ബേക്കിങ് അല്ലെങ്കിൽ എയർ–ഫ്രൈയിങ് ആണ്.
വഴുതനങ്ങ
വഴുതനങ്ങ വറുക്കുമ്പോൾ അമിതമായ അളവിൽ എണ്ണ ആഗിരണം ചെയ്യുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് വർധിപ്പിക്കാൻ കാരണമാകും. വഴുതനങ്ങ ഗ്രില്ലിങ് അല്ലെങ്കിൽ വളരെ കുറഞ്ഞ എണ്ണയിൽ വഴറ്റിയെടുത്ത് കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
വെണ്ടയ്ക്ക
ദഹനത്തിന് സഹായിക്കുന്ന നാരുള്ള പച്ചക്കറിയാണ് വെണ്ടയ്ക്ക. എന്നാൽ ഇവ അമിതമായി വറുക്കുന്നതോടെ ഇതിലെ ഗുണകരമായ മ്യൂസിലേജും നാരുകളും നശിക്കുകയും വെറും കലോറി മാത്രമായി മാറുകയും ചെയ്യുന്നു.
തക്കാളി
വൈറ്റമിൻ സിയും ലൈക്കോപീനും കൊണ്ട് സമ്പന്നമാണ് തക്കാളി. എണ്ണയിൽ വറുക്കുമ്പോൾ തക്കാളിയിലെ ജലാംശം നഷ്ടപ്പെട്ട് അവ എണ്ണ ആഗിരണം ചെയ്യുകയും പോഷകങ്ങൾ ഇല്ലാതാവുകയും ചെയ്യുന്നു.
ഇലക്കറികൾ
ചീര പോലുള്ള ഇലക്കറികൾ വറുക്കുമ്പോൾ അവ വേഗത്തിൽ കരിഞ്ഞുപോകുകയും വൈറ്റമിനുകൾ പൂർണമായും നഷ്ടപ്പെടുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates