സമകാലിക മലയാളം ഡെസ്ക്
ഗ്യാസ് സ്റ്റൗവിന്റെ ഉപയോഗം വർധിച്ചതിന് അനുസരിച്ച് അപകടങ്ങളും കൂടുകയാണ്.
ശരിയായ രീതിയിൽ ഇത് ഉപയോഗിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാവാം.
അടുക്കളയിൽ ഗ്യാസ് ലീക്ക്ആയാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ജനാലകളും വാതിലുകളും നനഞ്ഞ തുണി ഉപയോഗിച്ചു തുറന്നിടുക. ലോഹത്തിൽ സ്പാർക് ഉണ്ടാകുന്നതു തടയാനാണിത്.
കഴിയുമെങ്കിൽ സിലിണ്ടറും,സ്റ്റൗവും പുറത്തു തുറസായ സ്ഥലത്തേക്ക് മാറ്റിവയ്ക്കുക. അല്ലാത്ത പക്ഷം വീട്ടിലുള്ളവരെ ഒഴിപ്പിക്കുക.
തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ അടുത്ത് ഉണ്ടെങ്കിൽ ഉടൻ മാറ്റുക. രണ്ടാമത്തെ സിലിണ്ടർ എടുത്തു മാറ്റുക.
ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഓണാക്കുകയോ ഓൺ ആയവ ഓഫ് ആക്കുകയോ ചെയ്യാതിരിക്കുക. രാത്രിയിലാണ് ഗ്യാസ് ലീക്ക് ആകുന്നതെങ്കിൽ ലൈറ്റ് ഇടാതിരിക്കുന്നതാണ് സുരക്ഷിതം. ചെറിയ സ്പാർക്ക് പോലും തീപിടിത്തത്തിനു കാരണമാകും.
ഗ്യാസ് സിലിണ്ടർ കത്തുകയാണെങ്കിൽ നനഞ്ഞ പുതപ്പ് അതിന് മേൽ ഇടുക
സിലിണ്ടറിന്റെ വാൽവിൽ നിന്നും ആണ് ലീക്ക് എങ്കിൽ സിലിണ്ടറില്‍ ഉള്ള വെള്ള നിറത്തിലുള്ള ക്യാപ്പ് ഉപയോഗിച്ച് അടയ്ക്കുക.
കണക്റ്റിങ് ട്യൂബിൽ നിന്നോ ഗ്യാസ് അടുപ്പിൽ നിന്നോ ആണ് ലീക്ക് എങ്കിൽ റെഗുലേറ്റർ ഓഫ് ചെയ്യുക.
ഗ്യാസ് ലീക്ക് ബോധ്യപ്പെട്ടാൽ ഉടൻതന്നെ ഫയർഫോഴ്‌സിനെ 101 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കുക.
ഗ്യാസ് ഏജൻസിയെ വിവരം അറിയിക്കുക. ഗ്യാസ് ലീക്ക് ആയ ഉടൻതന്നെ തടയാൻ സാധിക്കുന്നില്ല എങ്കിൽ ആ ഗ്യാസ് ലീക്ക് നിയന്ത്രണ വിധേയമല്ല എന്ന് മനസ്സിലാക്കുകയും എത്രയും വേഗം ബന്ധപ്പെട്ട ഏജൻസികളെ വിവരമറിയിക്കുകയും ചെയ്യുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates