സമകാലിക മലയാളം ഡെസ്ക്
സിറ്റുവേഷൻഷിപ്പ് പോലെയുള്ള ഡേറ്റിങ് രീതികൾ പലപ്പോഴും വൈകാരികമായ അടുപ്പവും അവസാനം മെന്റൽ ട്രോമയും ഉണ്ടാക്കുന്നുവെന്നതിന് പിന്നാലെ മറ്റ് ഡേറ്റിങ് രീതികൾ പരീക്ഷിക്കുകയാണ് പുതിയതലമുറ.
സൺ സെറ്റ് ക്ലോസ്
ബ്രേക്ക് അപ്പ് ചെയ്യാൻ പോകുന്ന തീയതി മുൻകൂട്ടി നിശ്ചയിച്ച പ്രകാരം റിലേഷനിലോ ഡേറ്റിങിനോ പോകുന്നതാണ് സൺസെറ്റ് ക്ലോസ്. വർഷങ്ങളോളം ലക്ഷ്യമില്ലാതെ ഡേറ്റിങ് നടത്തുന്നത് ഒഴിവാക്കാൻ സമയപരിധികൾ സഹായിക്കുമെന്നാണ് ഇവരുടെ വിശ്വാസം.
6-7 ഡേറ്റിങ്
ഇഷ്ടപ്പെടുന്നയാൾ എല്ലാ കാര്യത്തിലും 100 ശതമാനം പെർഫക്ട് ആയിരിക്കണം എന്ന സങ്കൽപ്പത്തിന് പകരം ഒരു ആറ് മുതൽ ഏഴ് വരെ റേറ്റിങ് കൊടുക്കാവുന്ന ഒരാളെയാണ് ഇവർ റിലേഷൻഷിപ്പുകളിൽ പാർടണറായി തിരഞ്ഞെടുക്കുന്നത്.
ബെയ്ജ് ഫ്ലാഗ്
റെഡ് ഫ്ളാഗോ ഗ്രീൻ ഫ്ളാഗ് ക്യാരക്ടറോ അല്ലാതെ ഇതിന് ഇടയിൽ നിൽക്കുന്ന ഒരാളെ പാർടണറായി തിരഞ്ഞെടുക്കുന്ന ഡേറ്റിങ് രീതിയാണിത്. അതായത് ആർക്കും ഉപദ്രവകാരിയല്ലാത്ത ക്യാരക്ടറുള്ള ഒരാളെ തിരഞ്ഞെടുക്കുന്നത് എന്ന് വേണമെങ്കിൽ പറയാം.
ഷെർക്കിങ്
കാണുന്ന ആദ്യമാത്രയിൽ തന്നെ ക്രഷോ കണക്ഷനോ തോന്നാതെ അവർ നമ്മളെ വളരെ നന്നായി ട്രീറ്റ് ചെയ്യുമെന്നുള്ള ചിന്തയോടെ ഡേറ്റ് ചെയ്യുന്നതിനെയാണ് ഷെർക്കിങ് എന്ന് പറയുന്നത്.
പെബിളിങ്
പ്രണയാഭ്യർഥനകൾക്ക് പകരം മീമുകളും ഫണ്ണി വീഡിയോകളും പോസ്റ്റുകളും അയച്ച് കരുതൽ കാണിക്കുന്ന രീതി. 'ഞാൻ നിന്നെ കുറിച്ച് ഓർത്തു' എന്ന പറയാതെ പറയുന്ന രീതിയാണിത്.
അഫോഡേറ്റിങ്
പണം അധികം ചെലവാക്കാതെയുള്ള ബജറ്റ് ഫ്രണ്ടലി ഡേറ്റുകളെയാണ് അഫോഡേറ്റിങ് എന്ന് പറയുന്നത്.
കാസ്പെറിങ്
പെട്ടെന്ന് ഒരു റിലേഷൻഷിപ്പ് അവസാനിക്കാതെ, പതിയെ പതിയെ കമ്മ്യൂണിക്കേഷൻ ഇല്ലാതാക്കി ബ്രേക്ക് അപ്പ് ആകുന്നതിനെയാണ് കാസ്പെറിങ് എന്ന് പറയുന്നത്.