ശമ്പളം കുറഞ്ഞാലും സാരമില്ല, സമാധാനം വേണമെന്ന് ജെൻ സി; കരിയറിൽ പണത്തേക്കാൾ പ്രധാനം വർക്ക്‌ലൈഫ് ബാലൻസ്

സമകാലിക മലയാളം ഡെസ്ക്

ഒരു ജോലി തിരഞ്ഞെടുക്കുമ്പോൾ ഉയർന്ന ശമ്പളം, വലിയ കമ്പനിയുടെ പേര്, സ്ഥാനക്കയറ്റം എന്നിവയ്ക്കായിരുന്നു മുൻതലമുറകൾ പ്രാധാന്യം നൽകിയിരുന്നത്. എന്നാൽ തൊഴിൽരംഗത്തേക്ക് കടന്നുവരുന്ന ജെൻ സിയുടെ സമീപനത്തിൽ മാറ്റം പ്രകടമാണ്.

Work-Life Balance | Pinterest

കൂടുതൽ ശമ്പളത്തിനായി വ്യക്തിജീവിതവും ഒഴിവുസമയവും വിട്ടുകൊടുക്കുന്നതിനേക്കാൾ, വർക്ക്-ലൈഫ് ബാലൻസ് ഉറപ്പാക്കുന്ന ജോലി തിരഞ്ഞെടുക്കാൻ പല യുവാക്കളും താൽപര്യപ്പെടുന്നതായി പുതിയ ചർച്ചകൾ സൂചിപ്പിക്കുന്നു.

Work-Life Balance | Pinterest

ഉയർന്ന ശമ്പളം മാത്രം കരിയറിലെ ഉയർച്ചയു‌ടെ അളവുകോലായി കാണാത്ത ജെൻ സിയുടെ മാറുന്ന തൊഴിൽ സമീപനം ശ്രദ്ധേയമാണ്. വ്യക്തിപരമായ സമയം, കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള സമയം, മാനസിക ക്ഷേമം, വ്യക്തിവളർച്ച എന്നിവയ്ക്കും യുവാക്കൾ കൂടുതൽ പ്രാധാന്യം നൽകുന്നതായാണ് റിപ്പോർട്ട്.

Work-Life Balance | Pinterest

ജെൻ സി ഉയർന്ന ശമ്പളത്തെ പൂർണമായി തള്ളിക്കളയുന്നു എന്നല്ല ഇതിന്റെ അർഥം. എന്നാൽ ശമ്പളത്തിനൊപ്പം ജോലി ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതും പരിഗണിക്കുന്ന സമീപനമാണ് വളരുന്നത്. ദീർഘമായ ജോലി സമയം, സ്ഥിരമായ ഓഫീസ് സമ്മർദം, ജോലി കഴിഞ്ഞും തുടരുന്ന ഔദ്യോഗിക ആശയവിനിമയങ്ങൾ എന്നിവ ഒഴിവാക്കാൻ കഴിയുന്ന ജോലികൾക്ക് കൂടുതൽ മൂല്യം നൽകുന്നവരാണ് പല യുവാക്കളും.

Work-Life Balance | Pinterest

മുൻകാലങ്ങളിൽ ഉയർന്ന ശമ്പളം, ഉയർന്ന പദവി, വലിയ കമ്പനിയിലെ ജോലി തുടങ്ങിയവ കരിയർ വിജയത്തിന്റെ പ്രധാന സൂചകങ്ങളായി കണക്കാക്കിയിരുന്നു. എന്നാൽ ജെൻ സിയുടെ കാഴ്ചപ്പാടിൽ ജോലി ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്.

Work-Life Balance | Pinterest

സ്വന്തം താൽപര്യങ്ങൾക്കായി സമയം കണ്ടെത്തുക, കുടുംബത്തോടും സുഹൃത്തുക്കളോടും സമയം ചെലവഴിക്കുക, പുതിയ കാര്യങ്ങൾ പഠിക്കുക, വ്യക്തിപരമായ വളർച്ചയ്ക്ക് അവസരം കണ്ടെത്തുക തുടങ്ങിയവയും കരിയർ തീരുമാനങ്ങളിൽ പ്രധാന ഘടകങ്ങളാകുന്നു.

Work-Life Balance | Pinterest

ഇന്ത്യയിലെ ജെൻ സി പ്രൊഫഷണലുകളിൽ 57 ശതമാനം പേരും ശമ്പളവർധനയേക്കാൾ പുതിയ കഴിവുകൾ പഠിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.

Work-Life Balance | Pinterest

എഐ ഉൾപ്പെടെയുള്ള സാങ്കേതിക മാറ്റങ്ങൾ തൊഴിൽരംഗത്തെ വേഗത്തിൽ മാറ്റിമറിക്കുന്ന സാഹചര്യത്തിൽ, ഭാവിയിലും ഉപയോഗിക്കാവുന്ന കഴിവുകൾ സ്വന്തമാക്കുന്നതിന് യുവാക്കൾ പ്രാധാന്യം നൽകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Work-Life Balance | Pinterest

'ജോലിയാണ് ജീവിതം' എന്ന പഴയ സമീപനത്തിൽ നിന്ന് മാറി, ജോലി ജീവിതത്തിന്റെ ഭാഗം മാത്രമായി കാണുന്ന രീതിയിലേക്കാണ് ചില യുവാക്കളുടെ ചിന്ത മാറുന്നത്. ജോലി സമയം കഴിഞ്ഞാൽ വ്യക്തിജീവിതത്തിലേക്ക് മടങ്ങാൻ കഴിയണം എന്ന ആശയത്തിനും പ്രാധാന്യം വർധിക്കുന്നു.

Work-Life Balance | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File