സമകാലിക മലയാളം ഡെസ്ക്
ഏതൊരു വസ്ത്രത്തിന്റെ കൂടേയും ചേരുന്നതാണ് ഷൂസ്.
പക്ഷേ രണ്ടുദിവസം അടുപ്പിച്ച് ഉപയോഗിച്ചാലോ അതിൽ നിന്നും ദുർഗന്ധം വന്ന് തുടങ്ങും, അതാണ് ഷൂസിന്റെ ഒരു പ്രശ്നം.
വിയര്‍പ്പും അഴുക്കും അടിയുന്നത് കൊണ്ടാണ് ഷൂവില്‍ നിന്നും ഈ ഗന്ധം ഉണ്ടാകുന്നത്.
ഷൂസിലെ ദുര്‍ഗന്ധം ഒഴിവാക്കുന്നതിന് പല വഴികളുമുണ്ട്. ഇത്തരം വഴികളെക്കുറിച്ചറിയാം
ബേക്കിങ് സോഡ
ഷൂസ് വൃത്തിയാക്കാന്‍ ഏറ്റവും നല്ലത് ബേക്കിങ് സോഡ ആണ്. ഷൂസ് അഴിച്ചു വച്ചു കഴിയുമ്പോള്‍ ഒരു നുള്ള് ബേക്കിങ് സോഡ ഷൂസിനുള്ളിലിടുക. ദുര്‍ഗന്ധം അപ്പാടെ ഇല്ലാതാകും.
പൗഡർ
ഷൂസ് ഇടുന്നതിനു മുന്‍പ് അല്‍പം ടാല്‍കം പൗഡര്‍ ഷൂസിനുള്ളിലും പാദത്തിലും ഇട്ടാല്‍ ദുര്‍ഗന്ധം കുറയും.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ഒരു തുണി ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ മുക്കി ഷൂസിനകം തുടച്ചു വൃത്തിയാക്കി വെയിലില്‍ വച്ച് ഉണക്കി എടുത്തു നോക്കൂ.
നാഫ്തലീന്‍ ഗുളികകള്‍
ഈ ഗുളികകൾ ഷൂസിനുള്ളില്‍ ഇട്ടു വയ്ക്കുന്നത് ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും.
വെള്ളവും വിനാഗിരിയും
ഇവ തുല്യ അളവിൽ കലർത്തി ഒരു സ്പ്രേ തയ്യാറാക്കി ഷൂസിനുള്ളിൽ അടിക്കുക. അതിനു ശേഷം, ഷൂസ് വെയിലത്ത് വെച്ച് പൂർണ്ണമായും ഉണക്കുക.ദുർഗന്ധം ഉണ്ടാക്കുന്ന അണുക്കളെ ഇല്ലാതാക്കുന്ന ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ വിനാഗിരിയിലുണ്ട്.
കോട്ടൺ ബോളും ആൽക്കഹോളും
ഒരു കോട്ടൺ ബോൾ ആൽക്കഹോളിൽ മുക്കി ഷൂസിനുള്ളിൽ നന്നായി പുരട്ടി രാത്രി മുഴുവൻ വയ്ക്കുക. രാവിലെയാകുമ്പോഴേക്കും ഷൂസിലുള്ള ബാക്ടീരിയകൾ ഇല്ലാതാകുകയും ദുർഗന്ധം ഗണ്യമായി കുറയുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates