സമകാലിക മലയാളം ഡെസ്ക്
മഞ്ഞ പല്ലുകൾ നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുകയും ആളുകളുമായുള്ള ആശയവിനിമയം തടസ്സപ്പെടുത്തുകയും ചെയ്യും.
ശരിയായ പരിചരണവും ഭക്ഷണക്രമത്തിൽ അല്പം ശ്രദ്ധയും ഉണ്ടെങ്കിൽ നിങ്ങൾക്ക് തന്നെ ഈ പ്രശ്നം മാറ്റാവുന്നതാണ്.
എന്തൊക്കെയാണ് മാർഗമെന്ന് നോക്കാം
രണ്ടുതവണ ബ്രഷ് ചെയ്യുക
പ്ലാക്ക് നീക്കാനും ഇനാമലിന്റെ തിളക്കം സ്ഥിരമായി നിലനിർത്താനും ഫ്ലൂറൈഡ് ടൂത്ത്പേസ്റ്റ് ഉപയോഗിക്കുക. ഇങ്ങനെ രണ്ടുനേരം ബ്രഷ് ചെയ്യണം.
ഭക്ഷണങ്ങളിൽ നിന്നുള്ള കറ പരമാവധി ഒഴിവാക്കാം
പല്ലിന്റെ നിറം മാറാൻ കാരണമാകുന്ന കാപ്പി, ചായ, റെഡ് വൈൻ,സോയാസോസ് എന്നിവ പരമാവധി ഒഴിവാക്കുന്നതും പല്ലിലെ മഞ്ഞ നിറം കുറയ്ക്കാൻ സഹായിക്കും.
ഭക്ഷണം കഴിച്ച ഉടനെ വായ കഴുകുക
ഭക്ഷണം കഴിച്ച് ഉടനെ വായ വെള്ളത്തിൽ കഴുകുന്നത് കറ ഉണ്ടാക്കാനുള്ള സാധ്യതകളെ കുറയ്ക്കുന്നു.
ബേക്കിംഗ് സോഡ പരീക്ഷിക്കാം
ആഴ്ചയിലൊരിക്കൽ ഒരു നുള്ള് ബേക്കിംഗ് സോഡ ഉപയോഗിച്ച് പല്ല് തേക്കുന്നത് സ്വാഭാവിക വെളുത്ത നിറം ലഭിക്കാൻ സഹായിക്കുന്നു.
പുകവലി ഉപേക്ഷിക്കുക
പുകയിലയിലെ നിക്കോട്ടിൻ, ടാർ എന്നിവയാണ് മഞ്ഞ പാടുകൾ ഉണ്ടാക്കാനുള്ള പ്രധാന കാരണക്കാർ. അതുകൊണ്ടുതന്നെ പുകവലി ഉപേക്ഷിക്കുക.
ക്രഞ്ചി ഫ്രൂട്ടുകൾ കഴിക്കാം
ആപ്പിൾ, ക്യാരറ്റ്, സെലറി എന്നിവ പ്ലാക്ക് നീക്കം ചെയ്യാനും ഒമിനിർ ഉൽപ്പാദനത്തെ പിന്തുടയ്ക്കാനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates