മെസിയെ അറിയാം ചില ഡോക്യുമെന്ററികളിലൂടെ

സമകാലിക മലയാളം ഡെസ്ക്

അർജന്റീനയിലെ റൊസാരിയോയിൽ നിന്ന് ബാഴ്സലോണയിലേക്കും പിന്നീട് അർജന്റീനയ്ക്കൊപ്പം ലോകകപ്പ് കിരീടത്തിലേക്കുമുള്ള മെസ്സിയുടെ യാത്ര നിരവധി ഡോക്യുമെന്ററികൾക്ക് പ്രമേയമായിട്ടുണ്ട്.

Lionel Messi | Pinterest

ബാല്യത്തിലെ ആരോഗ്യപ്രശ്നങ്ങൾ, കുടുംബത്തിൽനിന്നുള്ള വേർപാട്, ബാഴ്സലോണയിലേക്കുള്ള മാറ്റം, ദേശീയ ടീമിനൊപ്പമുള്ള നിരാശകൾ, ഒടുവിൽ ലോകകപ്പ് നേട്ടം തുടങ്ങി മെസ്സിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളാണ് ഈ ചിത്രങ്ങളിലും ഡോക്യുസീരീസുകളിലും വരച്ചുകാട്ടുന്നത്.

Lionel Messi | Pinterest

Messi

അലക്സ് ഡി ലാ ഇഗ്ലേഷ്യ സംവിധാനം ചെയ്ത മെസി മെസിയുടെ ബാല്യവും കൗമാരകാലവും ബാഴ്സലോണയിലേക്കുള്ള യാത്രയും കേന്ദ്രീകരിച്ചാണ് ഒരുക്കിയിരിക്കുന്നത്. റൊസാരിയോയിലെ ബാല്യകാലം മുതൽ ലോക ഫുട്ബോളിന്റെ നെറുകയിലേക്കുള്ള വളർച്ച വരെയാണ് ചിത്രം പിന്തുടരുന്നത്. മുൻ പരിശീലകരുടെയും സഹതാരങ്ങളുടെയും ഫുട്ബോൾ താരങ്ങളുടെയും അഭിമുഖങ്ങൾക്കൊപ്പം മെസിയുടെ ജീവിതത്തിലെ ചില നിർണായക സംഭവങ്ങളും ചിത്രത്തിൽ പുനരാവിഷ്കരിക്കുന്നുണ്ട്.

Documentaries | Samakalika Malayalam

Take the Ball, Pass the Ball

പെപ് ഗ്വാർഡിയോളയുടെ പരിശീലനത്തിന് കീഴിൽ ബാഴ്സലോണ സ്വന്തമാക്കിയ സുവർണകാലമാണ് ഈ ഡോക്യുമെന്ററിയുടെ പ്രധാന വിഷയം. ആ കാലഘട്ടത്തിലാണ് മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി ഉയർന്നത്. ടീമിലെ താരങ്ങൾ, പരിശീലകർ, സ്റ്റാഫ് അംഗങ്ങൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ ഓർമകളിലൂടെ ബാഴ്സലോണയുടെ ആ ചരിത്രകാലത്തെ ചിത്രം പരിചയപ്പെടുത്തുന്നു.

Documentaries | Samakalika Malayalam

Barça Dreams

ബാഴ്സലോണ ഫുട്ബോൾ ക്ലബിന്റെ ചരിത്രവും തത്വശാസ്ത്രവും പ്രശസ്തമായ ലാ മാസിയ അക്കാദമിയും പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററിയാണ് Barça Dreams. ക്ലബിന്റെ വിജയചരിത്രത്തിൽ മെസ്സിക്കുള്ള നിർണായക സ്ഥാനവും ചിത്രം പരിശോധിക്കുന്നു.

Documentaries | Samakalika Malayalam

Argentina National Team: Road to Qatar

2022 ലോകകപ്പിന് മുന്നോടിയായി അർജന്റീന ദേശീയ ടീമിന്റെ തയ്യാറെടുപ്പുകളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ഡോക്യുസീരീസാണിത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ, 2021 കോപ്പ അമേരിക്ക, ഫൈനലിസിമ തുടങ്ങിയ വിജയങ്ങൾക്ക് ശേഷമുള്ള ടീമിന്റെ യാത്രയും ഖത്തറിലേക്കുള്ള തയ്യാറെടുപ്പുകളും അടുത്തറിയാൻ ഈ സീരീസ് അവസരം നൽകുന്നു.

Documentaries | Samakalika Malayalam

World's Greatest Footballers: Messi

റൊസാരിയോയിലെ ബാല്യത്തിൽ നിന്ന് ബാഴ്സലോണയിലെയും അർജന്റീന ദേശീയ ടീമിലെയും നേട്ടങ്ങളിലേക്കുള്ള മെസ്സിയുടെ കരിയറാണ് ഇതിന്റെ പ്രമേയം. പരിശീലകർ, മുൻ സഹതാരങ്ങൾ, ഫുട്ബോൾ വിദഗ്ധർ എന്നിവരുടെ വിലയിരുത്തലുകളും ഉൾപ്പെടുന്നു.

Documentaries | Samakalika Malayalam

Messi vs. Ronaldo: The Battle for Supremacy

മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള ഫുട്ബോൾ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ താരതമ്യങ്ങളിലൊന്നാണ് ഈ ഡോക്യുമെന്ററിയുടെ പ്രമേയം. രണ്ട് താരങ്ങളുടെയും കരിയർ, നേട്ടങ്ങൾ, കളിശൈലി, ആരാധകർക്കിടയിലെ സ്വാധീനം എന്നിവയിലൂടെ ‘ആരാണ് മികച്ചത്’ എന്ന ചർച്ചയിലേക്ക് ചിത്രം കടക്കുന്നു.

Documentaries | Samakalika Malayalam

The Rise of Lionel Messi

റൊസാരിയോയിലെ സാധാരണക്കാരനായ ബാലനിൽ നിന്ന് ലോകം ആരാധിക്കുന്ന ഫുട്ബോൾ താരമായി മെസ്സി മാറിയ കഥയാണ് ഈ ഡോക്യുമെന്ററി സീരീസ് പറയുന്നത്. ന്യൂവെൽസ് ഓൾഡ് ബോയ്സിലെ ആദ്യകാലവും പിന്നീട് ബാഴ്സലോണയിലേക്കുള്ള മാറ്റവുമെല്ലാം ഇതിൽ പ്രധാനമാണ്.

Documentaries | Samakalika Malayalam

Lionel Messi: The Greatest

മെസ്സിയുടെ വ്യക്തിഗത നേട്ടങ്ങളിലേക്കാണ് ഈ ഡോക്യുമെന്ററി കൂടുതൽ ശ്രദ്ധ നൽകുന്നത്. ബാലൺ ഡി ഓർ നേട്ടങ്ങളും ബാഴ്സലോണയ്ക്കായുള്ള പ്രകടനങ്ങളും അദ്ദേഹത്തെ ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി മാറ്റിയ യാത്രയും ഇതിൽ കാണാം.

Documentaries | Samakalika Malayalam
Samakalika Malayalam | Samakalika Malayalam