നെയ്യ്‌ക്കൊപ്പം ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ആരോഗ്യഗുണങ്ങള്‍ ധാരാളം ഉണ്ടെങ്കിലും എല്ലാ ഭക്ഷണങ്ങള്‍ക്കൊപ്പവും നെയ്യ് കഴിക്കാന്‍ പാടില്ല.

Meta ai

തേന്‍

ആൻറി-ഇൻഫ്ലമേറ്ററി, ആൻറിമൈക്രോബയൽ, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങള്‍ അടങ്ങിയ ഇവ രണ്ടും ആരോഗ്യത്തിന് മികച്ചതാണ്.

meta ai image

എന്നാല്‍ ഇവ രണ്ടും ഒരുമിച്ചു കഴിക്കുന്ന ടോക്സിക് വസ്തുക്കള്‍ ഉല്‍പാദിപ്പിക്കാന്‍ കാരണമാകും. അത് ദഹനക്കേട് പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം.

തൈര്

നെയ്യ് ചൂടും എണ്ണമയമുള്ളതുമാണ്. എന്നാല്‍ തൈര് തണുത്തതും കട്ടിയുള്ളതുമാണ്. ഈ പൊരുത്തക്കേട് ദഹനത്തെ ആശയക്കുഴപ്പത്തിലാക്കിയെന്ന് വരാം.

Pexels

ഇത് വയർ വീർക്കൽ, ദഹനം മന്ദഗതിയിലാകൽ, കുടലിലെ അസന്തുലിതാവസ്ഥ എന്നിവയിലേക്ക് നയിച്ചേക്കാം.

ai generated

റാഡിഷ്

റാഡിഷ് പലക്കും വളരെ ഇഷ്ടുപ്പെട്ട ഒന്നാണ്. ഇവയില്‍ ആരോഗ്യഗുണങ്ങളും നിരവധി അടങ്ങിയിട്ടുണ്ട്. എന്നാല്‍ നെയ്യുമായി ഇവ ഒരുമിച്ച് കഴിക്കാനാവില്ല. അവ ആരോഗ്യത്തിന് ദോഷം ചെയ്യും.

Pexels

സിട്രസ് പഴങ്ങള്‍

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളും നെല്ലിക്കയും നെയ്ക്കൊപ്പം കഴിക്കരുത്. നെയ്യ് ദഹിക്കാൻ കൂടുതൽ സമയമെടുക്കും.

Pexels

അതിനൊപ്പം ചേരുമ്പോൾ സിട്രസ് പഴങ്ങളുടെ അസിഡിറ്റി സ്വഭാവം ദഹനത്തെ തടസ്സപ്പെടുത്തും. പുളിച്ചുതികട്ടൽ, ഗ്യാസ്, വയറുവീർക്കൽ എന്നിവയ്ക്ക് കാരണമാകും.

Pexels