അമ്മയുടെ പഴയ സാരിക്ക് ഇനി മക്കളുടെ വീട്ടിൽ പുതുവേഷം; അറിയാം ഈ കിടിലൻ ഐഡിയകൾ

സമകാലിക മലയാളം ഡെസ്ക്

അലമാര നിറയെ ഉപയോഗിക്കാതെ കിടക്കുന്ന പഴയ വസ്ത്രങ്ങൾ മിക്ക വീടുകളിലുമുണ്ടാകും. ഫാഷൻ മാറിയതുകൊണ്ടോ ചെറിയ കേടുപാടുകൾ വന്നതുകൊണ്ടോ ഉപയോഗിക്കാൻ കഴിയാത്ത വസ്ത്രങ്ങൾ പലപ്പോഴും ഉപേക്ഷിക്കുകയാണ് പതിവ്.

Cloth Reuse | Pinterest

പഴയ സാരി, ഷർട്ട്, ദുപ്പട്ട, ജീൻസ് തുടങ്ങിയവ ഉപയോഗിച്ച് വീട്ടിലെ പല ഭാഗങ്ങളും കുറഞ്ഞ ചെലവിൽ അലങ്കരിക്കാം. പുതിയ അലങ്കാര വസ്തുക്കൾ വാങ്ങുന്നതിന് പകരം വീട്ടിലുള്ള തുണികൾ പുനരുപയോഗിക്കുന്ന ഈ രീതി വീടിന് വ്യക്തിഗതമായൊരു ഭംഗിയും നൽകും.

Cloth Reuse | Pinterest

നിറവും ഡിസൈനും ഭംഗിയുള്ള പഴയ സാരികൾ കർട്ടനായി ഉപയോഗിക്കാം. പ്രത്യേകിച്ച് കോട്ടൺ സാരികൾ ജനലുകൾക്കും വാതിലുകൾക്കും അനുയോജ്യമാണ്. സാരിയുടെ ബോർഡർ അതേപടി നിലനിർത്തിയാൽ അധിക അലങ്കാരത്തിന്റെ ആവശ്യമില്ല.

Cloth Reuse | Pinterest

മറ്റു തുണിക്കഷ്ണങ്ങൾ കൂട്ടിയോജിപ്പിച്ചും കർട്ടനുകൾ പരീക്ഷിക്കാം.

Cloth Reuse | Pinterest

ഉപയോഗിക്കാതെ കിടക്കുന്ന കോട്ടൺ ഷർട്ടുകൾ ഉപയോഗിച്ച് കുഷൻ കവറുകൾ തയ്യാറാക്കാം. ഷർട്ടിന്റെ പോക്കറ്റും ബട്ടണും ഡിസൈനിന്റെ ഭാഗമായി തന്നെ നിലനിർത്തുന്നത് കൂടുതൽ രസകരമായ ലുക്ക് നൽകും.

Cloth Reuse | Pinterest

വ്യത്യസ്ത നിറത്തിലുള്ള തുണികൾ ഉപയോഗിച്ച് സോഫയിലെ കുഷനുകൾക്ക് മിക്സ് ആൻഡ് മാച്ച് രൂപം നൽകാം.

Cloth Reuse | Pinterest

പഴയ ടി-ഷർട്ടുകൾ, സാരികൾ, ദുപ്പട്ടകൾ എന്നിവ നീളത്തിൽ മുറിച്ച് ബ്രെയ്ഡ് ചെയ്തോ നെയ്തോ ചെറിയ റഗ്ഗുകൾ തയ്യാറാക്കാം. ബെഡ്റൂമിന് മുന്നിലോ കിടപ്പുമുറിയിലോ ബാൽക്കണിയിലോ ഇവ ഉപയോഗിക്കാം. പല നിറത്തിലുള്ള തുണികൾ ചേർത്താൽ റഗ്ഗിന് കൂടുതൽ ആകർഷകമായ രൂപം ലഭിക്കും.

Cloth Reuse | Pinterest

പഴയ ജീൻസിന്റെ പോക്കറ്റുകൾ പ്രത്യേകിച്ച് ഉപകാരപ്രദമാണ്. അവ മുറിച്ചെടുത്ത് ഒന്നിലധികം പോക്കറ്റുകൾ ഒരുമിച്ച് തുന്നി വാൾ ഓർഗനൈസറായി ഉപയോഗിക്കാം. റിമോട്ട്, ചാർജർ, ചെറിയ പുസ്തകങ്ങൾ, പേനകൾ തുടങ്ങിയവ സൂക്ഷിക്കാൻ ഇത് സഹായിക്കും.

Cloth Reuse | Pinterest

എംബ്രോയ്ഡറിയോ മനോഹരമായ പ്രിന്റോ ഉള്ള പഴയ സാരിയുടെയും ദുപ്പട്ടയുടെയും ഭാഗങ്ങൾ ഫ്രെയിം ചെയ്ത് ചുമരിൽ വയ്ക്കാം. ഒരേ വലുപ്പത്തിലുള്ള ഫ്രെയിമുകളിൽ വ്യത്യസ്ത തുണികൾ ഉപയോഗിച്ച് ഗാലറി വാൾ ഒരുക്കുന്നതും വീട്ടിന് വ്യത്യസ്തമായൊരു ഭംഗി നൽകും.

Cloth Reuse | Pinterest

നല്ല നിലവാരമുള്ള സാരിയോ ഷാളോ ടേബിൾ റണ്ണറായി ഉപയോഗിക്കാം. ഡൈനിങ് ടേബിളിന് മാത്രമല്ല, സൈഡ് ടേബിളുകളിലും ഇത് പരീക്ഷിക്കാം. തുണിയുടെ ബോർഡർ ഭംഗിയുള്ളതാണെങ്കിൽ അതുതന്നെ ഡിസൈനാകും.

Cloth Reuse | Pinterest

പഴയതും നിറം മങ്ങിയതുമായ കസേരകളുടെ സീറ്റ് കവർ മാറ്റാൻ പഴയ കട്ടിയുള്ള തുണികൾ ഉപയോഗിക്കാം. പഴയ ജീൻസ്, കട്ടിയുള്ള കോട്ടൺ തുണി, സാരിയുടെ ചില ഭാഗങ്ങൾ എന്നിവ ഇതിനായി ഉപയോഗിക്കാം. ഇതോടെ പഴയ ഫർണിച്ചറുകൾക്കും പുതിയ രൂപം ലഭിക്കും.

Cloth Reuse | Pinterest

കുട്ടികൾ ചെറുപ്പത്തിൽ ധരിച്ചിരുന്ന പ്രിന്റുള്ള വസ്ത്രങ്ങൾ, കാർട്ടൂൺ ഡിസൈനുകളുള്ള ടി-ഷർട്ടുകൾ തുടങ്ങിയവ ഉപേക്ഷിക്കാതെ ബീൻ ബാഗ് കവർ, കുഷൻ, ചെറിയ വാൾ ഹാങ്ങിങ് എന്നിവയാക്കാം. കുട്ടിക്കാലത്തെ വസ്ത്രങ്ങൾ ഓർമയായി സൂക്ഷിക്കാനുള്ള മാർഗം കൂടിയാണിത്.

Cloth Reuse | Pinterest

വസ്ത്രങ്ങൾ പുനരുപയോഗിക്കുന്നത് പണം ലാഭിക്കുന്നതിനൊപ്പം വീട്ടിലെ അലങ്കാരത്തിന് വ്യക്തിപരമായ സ്പർശം നൽകുകയും ചെയ്യും.

Cloth Reuse | Pinterest

അമ്മയുടെ പഴയ സാരി, ആദ്യമായി ധരിച്ച വസ്ത്രം, യാത്രയിൽ വാങ്ങിയ ദുപ്പട്ട തുടങ്ങിയ ഓർമകളുള്ള വസ്ത്രങ്ങൾ ഇത്തരത്തിൽ മാറ്റിയെടുക്കുമ്പോൾ അവ വെറുമൊരു അലങ്കാര വസ്തുവായി മാറുന്നില്ല; വീടിന്റെ കഥയുടെ ഭാഗമാവുകയും ചെയ്യും.

Cloth Reuse | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalika Malayalam | Samakalika Malayalam