സമകാലിക മലയാളം ഡെസ്ക്
ഇന്ത്യയില്‍ അന്ധതയ്ക്ക് കാരണമായ ഒരു പ്രധാന നേത്രരോഗമാണ് ഗ്ലോക്കോമ. കണ്ണിലെ പ്രധാനപ്പെട്ട ഓപ്റ്റിക് നാഡിഞരമ്പുകൾക്ക് ക്ഷതം സംഭവിക്കുന്ന അവസ്ഥണിത്. കണ്ണിലെ സമ്മര്‍ദം കൂടുമ്പോഴാണ് ഗ്ലോക്കോമ എന്ന അവസ്ഥ ഉണ്ടാവുക.
കണ്ണിന് സാധാരണയായി ഒരു മർദമുണ്ട്. 10 മുതൽ 21 വരെയാണിത്. എന്നാൽ ഒരു പരിധിക്കു മുകളിൽ പോയാൽ കാഴ്ച തന്നെ നഷ്ടപ്പെടാം. ഗ്ലോക്കോമയെ തുടര്‍ന്നുണ്ടാകുന്ന ഷ്ടമാകുന്ന കാഴ്ച തിരിച്ചുകിട്ടില്ല.
ആർക്കൊക്കെ വരാം
40 വയസിന് മുകളിലുള്ളവരിലാണ് ഗ്ലോക്കോമ സാധ്യത കൂടുതലെങ്കിലും ഏത് പ്രായക്കാരിലും രോഗാവസ്ഥയുണ്ടാകാം. പ്രമേഹം, ഉയർന്ന രക്തസമ്മർദം എന്നിവ ഗ്ലോക്കോമ സാധ്യത വര്‍ധിപ്പിക്കും. കണ്ണിലുണ്ടാകുന്ന പരിക്കുകളും ഗ്ലോക്കാമയ്ക്ക് കാരണമാകാം.
ദീർഘകാലം സ്റ്റെറോയ്ഡ് വിഭാഗത്തിൽപ്പെട്ട തുള്ളി മരുന്നകൾ, സ്കിൻ ക്രീം, ആസ്തമ ഇൻഹേലർ, ഗുളികകൾ എന്നിവ കണ്ണിലെ സമ്മർദം വർധിപ്പിക്കും. ഉയർന്ന മയോപിയ ഉള്ളവരും ശ്രദ്ധിക്കണം.
ലക്ഷണങ്ങള്‍
കണ്ണിന്‍റെ പെരിഫെറൽ വിഷൻ കുറയുന്നത് ഗ്ലോക്കോമ ഗുരുതരമാകുന്നതിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. കണ്ണിന് വേദന, തലവേദന, മങ്ങിയ കാഴ്ച, ബ്ലൈൻഡ് സ്പോട്ടുകൾ, ചുവന്ന കണ്ണ് ഛർദ്ദി, ഓക്കാനം എന്നിങ്ങനെ മറ്റ് ലക്ഷണങ്ങള്‍.
പ്രതിരോധം
കണ്ണിനുള്ളിലെ മര്‍ദം ക്രമീകരിച്ചു നിര്‍ത്തുക എന്നതാണ് പ്രധാനം. ഒറ്റടിക്ക് ഒരു ലിറ്റർ വെള്ളം കുടിക്കുന്നത് കണ്ണിന് സമ്മർദം കൂട്ടും. ശ്വാസം പിടിച്ചുകൊണ്ടുള്ള വ്യായാമം, ശീർഷാസനം എന്നിവ ഒഴിവാക്കാം.
40 വയസിന് മുകളിലുള്ളവര്‍ മറ്റ് അപകടലക്ഷണങ്ങള്‍ ഉള്ളവര്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും കണ്ണുകള്‍ പരിശോധിക്കണം.