കെെയിൽ പശ പറ്റിപ്പിടിച്ചോ? എളുപ്പത്തിൽ ഇളക്കികളയാം

സമകാലിക മലയാളം ഡെസ്ക്

പൊട്ടിയ വസ്തുക്കൾ ഒട്ടിക്കാൻ ഫെവിക്വിക്കോ സൂപ്പർ ഗ്ലൂവോ ഉപയോഗിക്കുന്നവരാണ് നാമെല്ലാവരും.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ ധൃതിപിടിച്ച് ഉപയോഗിക്കുന്നതിനിടയിൽ പലപ്പോഴും അത് വിരലുകളിലോ കൈപ്പത്തിയിലോ പറ്റിപ്പിടിക്കാറുണ്ട്.

പ്രതീകാത്മക ചിത്രം

ഇത്തരം സന്ദർഭങ്ങളിൽ, ചർമത്തിന് കേടുപാടുകൂടാതെ ഗ്ലൂ എളുപ്പത്തിൽ നീക്കം ചെയ്യാനുള്ള ചില നുറുങ്ങു വിദ്യകൾ പരിചയപ്പെടാം.

പ്രതീകാത്മക ചിത്രം | Pinterest

ഉപ്പ്

വിരലുകളില്‍ പശ പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗത്ത് അൽപം ഉപ്പ് തേച്ചാൽ പശയുടെ കാഠിന്യം കുറയും.

Salt | Pinterest

ഉപ്പ്,വിനാഗിരി

ഉപ്പിനൊപ്പം അല്പം വിനാഗിരി കലർത്തി പശ പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗത്ത് തേച്ച് കൊടുക്കുക. ഇവ പശ മൃദുവാക്കാനും ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുന്നത് തടയാനും സഹായിക്കും

salt and vinegar | Pinterest

എണ്ണ

വിരലുകളിൽ അല്പം എണ്ണ പുരട്ടി, കുറച്ചു നേരം വയ്ക്കുക, തുടർന്ന് പശ പറ്റിപ്പിടിച്ച ഭാഗം അയവുവരുത്താൻ ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. പശ പെട്ടെന്ന് ഇളകിപ്പോരും.

Oil | Pinterest

നെയിൽ പോളിഷ് റിമൂവർ

ഫെവിക്വിക്ക് നീക്കം ചെയ്യാൻ ഇത് ഉപയോഗിക്കാം. നെയിൽ പോളിഷ് റിമൂവർ പഞ്ഞിയിൽ മുക്കി ആ ഭാഗത്ത് തേയ്ക്കുക. പശ പതിയെ അലിഞ്ഞുപോകും. അസെറ്റോൺ അടങ്ങിയ റിമൂവറാണെങ്കിൽ പെട്ടെന്ന് ഫലം കിട്ടും.

Nail polish remover | Pinterest

നാരങ്ങാനീര്

പശ നിങ്ങളുടെ തൊലിയിൽ പറ്റിപ്പിടിച്ചാലുടൻ, കുറച്ച് നാരങ്ങാനീര് പുരട്ടി പതുക്കെ തടവുക. ഇത് പശ പൊളിഞ്ഞുപോകാനും ആ ഭാഗത്തെ ചർമം മൃദുവാക്കാനും സഹായിക്കും.

lemon | Pinterest

സോപ്പും ചെറുചൂടുവെള്ളവും

പശയുടെ കാഠിന്യം കുറയ്ക്കുന്നതിനായി, സോപ്പ് കലർന്ന ചെറുചൂടുവെള്ളം ആ ഭാഗത്ത് മുക്കിവെയ്ക്കുക. പശ പെട്ടെന്ന് ഇളകിപ്പോരാൻ ഇത് സഹായിക്കും.

Detergent powder | Pinterest

ഒലിവ് ഓയിൽ

മാർഗരിൻ അല്ലെങ്കിൽ ഒലിവ് ഓയിൽ മറ്റൊരു പ്രകൃതിദത്തമായ മാർഗ്ഗമാണ്. ഇതിലെ എണ്ണമയം പശയുമായി പ്രവർത്തിച്ച് അതിന്റെ കാഠിന്യം കുറയ്ക്കുന്നു.

Olive oil | Pinterest

ഡിറ്റർജന്റ്

ഒരു കപ്പ് ചെറുചൂടുവെള്ളത്തിൽ കാൽ കപ്പ് ഡിറ്റർജന്റ് കലർത്തി ഏകദേശം ഇരുപത് സെക്കൻഡ് നേരത്തേക്ക് പശ പറ്റിപ്പിടിച്ച ഭാഗം അതിലേക്ക് മുക്കിവെക്കുക. പശ പെട്ടെന്ന് ഇളകിപ്പോകാനിത് ബെസ്റ്റാണ്.

Detergent | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File