വെറും ബ്രേക്ക്ഫാസ്റ്റ് അല്ല, നല്ല ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് കഴിക്കാം

സമകാലിക മലയാളം ഡെസ്ക്

ഒരു ദിവസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം.

Breakfast

രാത്രിയിലെ നീണ്ട ഇടവേളയ്ക്ക് ശേഷം ശരീരത്തിന് ഊർജ്ജവും പോഷകങ്ങളും നൽകുന്നതായിരിക്കണം രാവിലെ കഴിക്കുന്ന ഭക്ഷണം.

A person eating a healthy combination Kerala breakfast

ശരിയായ പ്രഭാതഭക്ഷണം തിരഞ്ഞെടുക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോ​ഗ്യം സംരക്ഷിതക്കാനും സഹായിക്കും.

Breakfast

പുട്ട്

അരി പൊടിയും തേങ്ങയും ഉപയോഗിച്ച് തയ്യാറാക്കുന്ന പുട്ട് ഫൈബർ സമ്പുഷ്ടമാണ്.പുട്ടിനെ കൂടുതൽ ആരോഗ്യകരമാക്കാൻ റാഗി പുട്ട് അല്ലെങ്കിൽ ഗോതമ്പ് പുട്ട് പരീക്ഷിക്കാവുന്നതാണ്. അതുപോലെ, കടല കറി, പയർ കറി പോലുള്ളവയ്ക്കൊപ്പം പുട്ട് കഴിക്കുന്നത് കൂടുതൽ ആരോഗ്യകരമാണ്.

Puttu

ആരോഗ്യ ഗുണങ്ങൾ

ദഹനം മെച്ചപ്പെടുത്താനും വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഊർജം നൽകാനും പുട്ട് സഹായിക്കും.

Puttu

ഇഡ്ഡലി

അരിയും ഉഴുന്നും ചേർത്ത് അരച്ച മാവ് പുളിപ്പിച്ച് തയ്യാറാക്കുന്നതാണ് ഇഡ്ഡലി. ലഘുവും ദഹിക്കാൻ എളുപ്പവുമുള്ള ഭക്ഷണമാണിത്.സാംബാർ, തേങ്ങാ ചമ്മന്തി എന്നിവ ചേർത്ത് ഇഡ്ഡലി കഴിക്കാം.

Idli

ആരോഗ്യ ഗുണങ്ങൾ

കൊഴുപ്പ് കുറഞ്ഞതും ദഹിക്കാൻ വളരെ എളുപ്പവുമായ ബ്രേക്ക്ഫാസ്റ്റാണ് ഇഡ്ഡലി. പ്രോബയോട്ടിക് ഗുണങ്ങൾ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്.

Idli

അപ്പം

അപ്പം വളരെ സോഫ്റ്റും പോഷക സമ്പുഷ്ടവുമാണ്. മാത്രമല്ല, കാർബോഹൈഡ്രേറ്റും ചെറിയ അളവിൽ പ്രോട്ടീനും നൽകുന്നു.വെജിറ്റബിൾ സ്റ്റ്യൂ, മുട്ട കറി എന്നിവയ്ക്കൊപ്പം അപ്പം കഴിക്കുന്നത് കൂടുതൽ ആരോഗ്യകരമാണ്.

Appam

ആരോഗ്യ ഗുണങ്ങൾ

ദഹിക്കാൻ എളുപ്പവും ഊർജവും നൽകുന്നതുമായ വിഭവാണ് ഇഡ്ഡലി.

Appam

ഓട്സ്

ഒരു ഫാസ്റ്റ് ആൻ്റ് ഹെൽത്തി ബ്രേക്ക്ഫാസ്റ്റാണ് ഓട്സ്. ഓട്സ് ഉപയോഗിച്ച് പല റെസിപ്പി ട്രൈ ചെയ്യാവുന്നതാണ്.

Oats

ആരോഗ്യ ഗുണങ്ങൾ

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.ഭക്ഷ്യനാരുകൾ ധാരാളമുണ്ട്.

Oats

മില്ലറ്റ് വിഭവങ്ങൾ

ഇന്ന് ഏറ്റവും കൂടുതൽ ട്രെൻഡിങ്ങിൽ നിൽക്കുന്ന ഭക്ഷണമാണ് മില്ലറ്റ് വിഭവങ്ങൾ. ഡയബറ്റിക് ഫ്രണ്ട്ലി ഓപ്ഷൻ കൂടിയാണിത്.

Millet breakfast

ആരോഗ്യ ഗുണങ്ങൾ

ലോ ഗ്ലൈസെമിക് ഇൻഡക്സ് – പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്. പ്രോട്ടീൻ, ഫൈബർ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

Millet breakfast

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file