തൈര് കഴിക്കാൻ നല്ല സമയം ഉണ്ടോ?

സമകാലിക മലയാളം ഡെസ്ക്

ആരോഗ്യത്തിന് ഏറെ ഗുണകരമായ ഭക്ഷണമാണ് തൈര്.

Curd | Pinterest

എന്നാൽ തൈര് കഴിക്കുന്ന സമയം തെറ്റിയാൽ അതിന്റെ ഗുണങ്ങളേക്കാൾ ഏറെ ദോഷങ്ങൾ ഉണ്ടായേക്കാം എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Curd | Pinterest

ഏത് സമയം തൈര് കഴിച്ചാലാണ് ആരോ​ഗ്യത്തിന് കൂടുതൽ നല്ലതെന്ന് അറിയാം

Curd | Pinterest

തൈര് രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കാൻ കാരണമാകും.

Curd | Pinterest

രാത്രിയിൽ തൈര് ദഹിക്കാതെ കിടക്കുന്നത് അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവ ഉണ്ടാക്കാൻ ഇടയാക്കും.

Curd | Pinterest

ദഹിക്കാത്ത തൈര് കുടലിൽ ഇരുന്ന് പുളിക്കുന്നത് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾക്കും വയറുവേദനയ്ക്കും കാരണമാകും. ഇത് രാത്രിയിലെ സുഖകരമായ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

Curd | Pinterest

എന്നാൽ രാത്രിയിൽ കട്ടിയുള്ള തൈര് കഴിക്കുന്നതിന് പകരം മോര് ഉപയോഗിക്കുന്നത് കൂടുതൽ ഗുണകരമാണ്.

Buttermilk | Pinterest

മോരിൽ കൊഴുപ്പ് കുറവായതിനാലും ലാക്ടോസിന്റെ അളവ് കുറവായതിനാലും ദഹനപ്രക്രിയ വേഗത്തിലാകും. ഇത് ശരീരത്തിന് ആവശ്യമായ ജലാംശം നൽകാനും സഹായിക്കും.

Curd | Pinterest

ശരീരത്തിലെ ദഹനപ്രക്രിയ ഏറ്റവും ശക്തമായി നടക്കുന്നത് സമയമാണ് പകൽ സമയത്താണ്.

Curd | Pinterest

അതിനാൽ തൈര് പകൽ സമയത്ത് കഴിക്കുന്നതാണ് ഏറ്റവും ഉചിതമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

Curd | Pinterest

തൈരിലെ പോഷകങ്ങൾ ശരീരം ശരിയായ രീതിയിൽ ആഗിരണം ചെയ്യുന്നത് പകൽ സമയത്താണെന്നും വിദ​ഗ്ധർ പറയുന്നു.

Curd | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File