സമകാലിക മലയാളം ഡെസ്ക്
വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ, ഫൈറ്റോകെമിക്കലുകൾ എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക.
വിറ്റാമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. വിറ്റാമിൻ സിയുടെ അംശം ഓറഞ്ചിലുള്ളതിനെക്കാൾ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയിൽ.
ദിവസവും ഒരു നെല്ലിക്കയെങ്കിലും കഴിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ്.
അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ അവസ്ഥകളുള്ള ആളുകൾക്ക് നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് ഏറെ പ്രയോജനകരമാണ്.ദഹന വ്യവസ്ഥയെ സഹായിക്കാനുള്ള കഴിവ് നെല്ലിക്കയ്ക്കുണ്ട്.
നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും നെല്ലിക്കയ്ക്കാവും. ഇത് പ്രമേഹരോഗികൾക്ക് ഏറെ പ്രയോജനകരമാണ്.
ചർമ്മത്തെ ഉറച്ചതും ഇലാസ്തികത നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്ന കൊളാജൻ എന്ന പ്രോട്ടീന്റെ ഉത്പാദനത്തിന് വൈറ്റമിൻ സി വളരെ ആവശ്യമാണ്. ഇത് നൽകാൻ നെല്ലിക്കയ്ക്കാവും.
അകാല നര തടയാനും നെല്ലിക്കയിലൂടെ കഴിയും, ഇതിനൊപ്പം മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.
നെല്ലിക്കയിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രധാനമാണ്. വിറ്റാമിൻ എ കാഴ്ച മെച്ചപ്പെടുത്തുക മാത്രമല്ല, പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷന്റെ സാധ്യത കുറയ്ക്കുകയും ചെയ്യും.
നെല്ലിക്ക ജ്യൂസിനൊപ്പം ഇഞ്ചി ചേർത്ത് കഴിക്കുന്നത് തൊണ്ടയുടെ ആരോഗ്യം വർധിപ്പിക്കും. സ്‌ഥിരമായി കഴിച്ചാൽ എല്ലുകളുടെയും പല്ലുകളുടെയും ബലം വർധിക്കും.
ഓർമ്മക്കുറവുള്ളവർ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. ഓർമ്മശക്‌തി വർധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates