സമകാലിക മലയാളം ഡെസ്ക്
വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ടാനിസ് എന്നിവയാൽ സമ്പന്നമായ നെല്ലിക്ക മുടി തഴച്ച് വളരാൻ സഹായിക്കും.
ഇത് വേരുകളെ ശക്തിപ്പെടുത്താനും താരൻ കുറയ്ക്കാനും, മുടിയ്ക്ക് തിളക്കം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
മുടിയുടെ ആരോഗ്യത്തിനായി നെല്ലിക്ക ഉപയോഗിക്കേണ്ട 3 വിധങ്ങൾ നോക്കാം .
2-3 ടേബിൾ സ്പൂൺ നെല്ലിക്ക പൊടിയും അൽപം തെെരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. തലയോട്ടിയിലും മുടിയിലും 15 മിനുട്ട് നേരം പുരട്ടുക. ശേഷം നേരിയ ഷാംപൂ ഉപയോഗിച്ച് കഴുകുക.
മുടി കട്ടിയുള്ളതാക്കാൻ സഹായിക്കുന്ന മറ്റൊരു പാക്കിനെ കുറിച്ചാണ് ഇനി പറയുന്നത്. രണ്ട് ടേബിൾസ്പൂൺ നെല്ലിക്ക പൊടിയും കറിവേപ്പില പൊടിയും അൽപം വെള്ളവും ചേർത്ത് യോജിപ്പിക്കുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക.
2 ടേബിൾ സ്പൂൺ നെല്ലിക്ക പൊടി, 1 ടേബിൾ സ്പൂൺ ഉലുവ പൊടിയും വെള്ളവും ചേർത്ത് മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates