PM Internship scheme|യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം, മാസം 5000 രൂപ സ്റ്റൈപ്പന്‍ഡ്; അറിയാം പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം

സമകാലിക മലയാളം ഡെസ്ക്

യുവാക്കളുടെ തൊഴിലവസരവും നൈപുണ്യ വികസനവും മെച്ചപ്പെടുത്തുന്നതിന് ബജറ്റില്‍ പ്രഖ്യാപിച്ച പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീമിന് ഇന്ന് തുടക്കം.

എക്സ്പ്രസ്

21 മുതല്‍ 24 വരെ പ്രായമുള്ള യുവാക്കള്‍ക്ക് ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. മുഴുവന്‍ സമയ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാരുള്ള കുടുംബങ്ങളിലെ വ്യക്തികള്‍ക്കും ഇതില്‍ പങ്കെടുക്കാന്‍ സാധിക്കില്ല

ഐഐടി, ഐഐഎം,ഐഐഎസ്ഇആര്‍, അല്ലെങ്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കില്‍ കോസ്റ്റ് ആന്‍ഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് തുടങ്ങിയ യോഗ്യതയുള്ള ഉന്നത സ്ഥാപനങ്ങളില്‍ നിന്ന് ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാന്‍ സാധിക്കില്ല

രാജ്യത്തെ പ്രമുഖ കമ്പനികളുമായി സഹകരിച്ച് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഈ പദ്ധതിയ്ക്കായി അപേക്ഷിക്കാന്‍ ഇന്റേണ്‍ഷിപ്പ് പോര്‍ട്ടലും ആരംഭിക്കും

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 12 മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. കമ്പനികള്‍ അവരുടെ ഇന്റേണ്‍ഷിപ്പ് പൊസിഷനുകള്‍ അപ്ലോഡ് ചെയ്യുന്ന മുറയ്ക്ക് ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം

അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഒരു കോടിയിലധികം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഈ സ്‌കീം. രണ്ടുലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

പ്രതീകാത്മക ചിത്രം

ഉന്നതവിദ്യാഭ്യാസത്തിനോ പ്രത്യേക പരിശീലനത്തിനോ പരിമിതമായ പ്രവേശനമുള്ളവരുടെ, തൊഴിലവസരം മെച്ചപ്പെടുത്തുക എന്നതാണ് ഈ പരിപാടിയുടെ യഥാര്‍ഥ ലക്ഷ്യം.

പ്രതീകാത്മക ചിത്രം

ഇന്റേണുകള്‍ക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) വഴി പ്രതിമാസം 4,500 രൂപ ലഭിക്കും. കമ്പനികള്‍ അവരുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് 500 രൂപ ചേര്‍ക്കും.

പ്രതീകാത്മക ചിത്രം

കഴിഞ്ഞ 3 വര്‍ഷത്തെ ശരാശരി സിഎസ്ആര്‍ ചെലവുകള്‍ അടിസ്ഥാനമാക്കിയാണ് യോഗ്യതയുള്ള കമ്പനികളെ തെരഞ്ഞെടുക്കുന്നത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Job | image: ians