കുറഞ്ഞ ചെലവിൽ പ്രോട്ടീൻ, നിസാരക്കാരനല്ല പേരയ്ക്ക

അഞ്ജു സി വിനോദ്‌

നാടൻ പഴവർഗങ്ങളിൽ മിക്കയാളുകൾക്കും ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് പേരയ്ക്ക. ഇതിന്റെ യഥാർഥ ഗുണം മനസ്സിലാക്കിയാൽ വീട്ടുമുറ്റത്തെ പേരയ്ക്കക്ക് നൽകുന്ന പരിപാലനവും കൂടും.

പഴങ്ങളിൽ ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയ പഴമാണ് പേരയ്ക്ക. പ്രോട്ടീൻ മാത്രമല്ല, വിറ്റാമിൻ എ, സി, മഗ്നീഷ്യം, കാൽസ്യം, സോഡിയം, പൊട്ടാസ്യം, ഇരുമ്പ് എന്നിവയുടെ പവർഹൗസ് കൂടിയാണ് നമ്മുടെ പേരയ്ക്ക.

ഉയർന്ന പ്രോട്ടീൻ

ഒരു കപ്പ് പേരയ്ക്കയിൽ ഏകദേശം 4.2 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇത് സമീകൃതാഹാരത്തിൽ ചേർക്കാൻ മികച്ചതാണ്. സസ്യാഹാരികൾക്ക് അവരുടെ പ്രോട്ടീൻ ഉപഭോ​ഗം വർധിപ്പിക്കാൻ ഇതിലൂടെ സഹായിക്കും.

വിറ്റാമിൻ സി

പേരയ്ക്കയിൽ പ്രോട്ടീൻ മാത്രമല്ല, വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഓറഞ്ചിൽ കാണപ്പെടുന്നതിന്റെ നാലിരട്ടി വിറ്റാമിൻ സി പേരയ്ക്കയിൽ ഉണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ഇരുമ്പിന്റെ ആഗിരണം സഹായിക്കുന്നതിനും ഇത് മികച്ചതാണ്.

ഉയർന്ന നാരുകൾ

പേരയ്ക്കയിൽ ഭക്ഷണ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ പിന്തുണയ്ക്കുകയും ദീർഘനേരം വയറുനിറഞ്ഞതായി തോന്നൽ ഉണ്ടാക്കുകയും ചെയ്യുന്നു. ഭാരം നിരീക്ഷിക്കുന്നവർക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നവർക്കും ഇത് ഒരു മികച്ച ലഘുഭക്ഷണ ഓപ്ഷനാക്കി മാറ്റുന്നു.

പഴം മുഴുവനായും കഴിക്കാം

തൊലിയും വിത്തുകളും ഉൾപ്പെടെ പേരക്ക മുഴുവനായും കഴിക്കാം. കുട്ടികള്‍ക്ക് സ്കൂളില്‍ കൊടുത്തുവിടാവുന്ന ലഘുഭക്ഷണം കൂടിയാണിത. തൊലി കളയാതെ തന്നെ കഴിക്കാം.

Seeds Health Benefits
samakalika malayalam