സമകാലിക മലയാളം ഡെസ്ക്
ബ്രേക്ക് ഫാസ്റ്റിന് പ്രോട്ടീൻ ഭക്ഷണങ്ങൾ
പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം ബ്രേക്ക് ഫാസ്റ്റിൽ ഉൾപ്പെടുത്തുന്നത് പേശികളുടെ കരുത്തിനും പരിക്കുകൾ പരിഹരിക്കാനും സഹായിക്കും. മുട്ട, പ്രോട്ടീന്‍ ഷെയ്ക്ക് തുടങ്ങിയവയില്‍ പേശികളുടെ തകരാര്‍ പരിഹരിക്കുന്നതിന് സഹായിക്കുന്ന അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്.
വെള്ളം കുടിക്കുക
പേശികളുടെ പ്രവര്‍ത്തനത്തിന് ജലാംശം വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. വെള്ളം നന്നായി കുടിക്കുന്നത് പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഒരു ദിവസം മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കാം.
സമീകൃതാഹാരം
ആരോഗ്യകരമായ കൊഴുപ്പും കാര്‍ബോഹൈട്രേറ്റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിര്‍ത്താനും പേശികളുടെ തകരാര്‍ പരിഹരിക്കാനും സഹായിക്കും.
നല്ല ഉറക്കം
മസിലുകളുടെ തകരാര്‍ പരിഹരിക്കുന്നതിന് മതിയായ ഉറക്കം ആവശ്യമാണ്. ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ ശരീരത്തിന് വിശ്രമം നല്‍കാന്‍ ശ്രദ്ധിക്കണം.
വ്യായാമം
മസിലുപെരുപ്പിക്കാന്‍ കഠിന വര്‍ക്കൗട്ട് ആവശ്യമാണ്. പുഷ്-അപ്പ്, ഡെഡ്‌ലിഫ്റ്റ് തുടങ്ങിയവ ദിനചര്യയാക്കുന്നത് പേശികളുടെ ബലം വര്‍ധിക്കാന്‍ സഹായിക്കും. കൂടാതെ സ്ട്രെച്ചിങ്, ഫ്ലെക്സിബിലിറ്റി ട്രെയിനിങ് പോലുള്ളവ പരിശീലിക്കുന്നതും പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തും.
ഡേ ഓഫ്
അമിത പരിശീലനവും മസിലുകള്‍ക്ക് പരിക്കുണ്ടാക്കും. മസിലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ കൃത്യമായ ഇടവേളകളില്‍ വിശ്രമം നല്‍കേണ്ടത് ആവശ്യമാണ്.