സമകാലിക മലയാളം ഡെസ്ക്
ടൈലുകളിലെ നിറം മങ്ങിയാൽ വീടിനുള്ളിലും മങ്ങൽ അനുഭവപ്പെടും. അതുകൊണ്ട് തന്നെ എപ്പോഴും ഭംഗിയായി സൂക്ഷിക്കേണ്ട ഒന്നാണ് നിലത്തെ ടൈലുകൾ.
എന്നും ഫ്ലോർ വൃത്തിയാക്കുന്നത് സാധ്യമായ കാര്യമല്ല. അതിനാൽ തന്നെ കറകളും അഴുക്കും പറ്റിപ്പിടിച്ചിരിക്കാൻ സാധ്യത വളരെ കൂടുതലാണ്.
ടൈലുകള്‍ വൃത്തിയാക്കി സൂക്ഷിക്കാനുള്ള കുറച്ച് വിദ്യകള്‍ നോക്കാം
ടൈലിൽ കറയോ പാടോ ഉണ്ടായാൽ ഉടൻ തന്നെ അത് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. അധിക നേരം കറകൾ പറ്റിപ്പിടിച്ചിരിക്കുന്നത് പിന്നീട് വൃത്തിയാക്കുന്നത് പ്രയാസമാക്കും.
വൃത്തിയാക്കുമ്പോൾ ടൈലിന്റെ ഓരോ വിടവും കഴുകാൻ ശ്രദ്ധിക്കണം. ഗ്രൗട്ട് ലൈനുകളിൽ അഴുക്കും പൊടിപടലങ്ങളും പറ്റിപ്പിടിച്ചിരിക്കാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഈ ഭാഗങ്ങൾകൂടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
വീട്ടിലെ സാധാരണ ടൈലുകൾ വൃത്തിയാക്കാൻ ചെറുചൂടുവെള്ളത്തിൽ ലിക്വിഡ് സോപ്പോ മൈൽഡ് ഡിറ്റർജന്റോ കലർത്തി ഉപയോഗിക്കാം. ഇത് ടൈലിലെ എണ്ണപ്പാടുകളും മണ്ണും നീക്കാൻ സഹായിക്കും.
വിനാഗിരി വെള്ളത്തിൽ ചേർത്ത് തുടച്ചെടുക്കാവുന്നതാണ്. എന്നാൽ മാർബിൾ പോലുള്ള ഫ്ലോറിൽ വിനാഗിരി ഉപയോഗിക്കാൻ പാടില്ല.
ബേക്കിംഗ് സോഡയിൽ വെള്ളം ചേർത്ത് കുഴമ്പ് രൂപത്തിലാക്കിയ ശേഷം കറയുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കാം. കുറച്ച് നേരം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.
ദിവസേന വൃത്തിയാക്കുന്നതിന് പുറമെ ആഴ്ചയിൽ ഒരിക്കൽ മുഴുവൻ ടൈൽ ഭാഗങ്ങളും കോണുകളും ഫർണിച്ചറിനടിയിലുള്ള ഇടങ്ങളും ഡീപ്പ് ക്ലീൻ ചെയ്യുക.
അടുക്കള ടൈലുകളിൽ എണ്ണപ്പാടുകൾ കൂടുതൽ വരാറുണ്ട്. ഇവ പിന്നീട് പിടിച്ചുകിടക്കാതിരിക്കാൻ ഉടൻ തന്നെ ടിഷ്യുവോ മൈക്രോഫൈബർ തുണിയോ ഉപയോഗിച്ച് തുടയ്ക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates