40 കഴിഞ്ഞാല്‍ വേണം മുടിക്ക് എക്‌സ്ട്ര കെയര്‍

അഞ്ജു

ജീവിതശൈലിയും ഹോര്‍മോണ്‍ വ്യതിയാനവുമൊക്കെ മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. 40 കഴിഞ്ഞവരില്‍ പ്രത്യേകിച്ച്. 40 കഴിയുന്നതോടെ സ്ത്രീകളില്‍ പെരിമെനോപോസ് കാലഘട്ടത്തിന് തുടക്കമാകും. ഇത് ഹോര്‍മോണ്‍ സന്തുലിതാവസ്ഥ മാറാനും മുടിയുടെ ആരോഗ്യത്തെ ബാധിക്കാനും കാരണമാകുന്നു.

ഷാംപൂ

40 കഴിയുന്നതോടെ ഈസ്‌ട്രോജന്‍ അളവു കുറഞ്ഞു തുടങ്ങും ഇത് തലയോട്ടിയിലെ സ്വാഭാവിക എണ്ണ ഉല്‍പാദനവും കുറയ്ക്കുന്നു. അതിനാല്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന തരത്തിലുള്ള ഷാംപൂവും കണ്ടീഷണറും തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

ഹൈലൂറോണിക് ആസിഡ്, ഗ്ലിസറിന്‍, കറ്റാര്‍വാഴ തുടങ്ങിയ ചേരുവകള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക. ആഴ്ചയില്‍ ഒരിക്കല്‍ ഡീപ് കണ്ടീഷനിങ് ചെയ്യുക. സല്‍ഫേറ്റ് അടങ്ങിയ ഷാംപൂ ഒഴിവാക്കുക. ഇത് സ്വഭാവിക എണ്ണയെ നീക്കം ചെയ്യും.

തലയോട്ടിയുടെ ആരോഗ്യം

ആരോഗ്യമുള്ള മുടിയുടെ അടിസ്ഥാനം ആരോഗ്യമുള്ള തലയോട്ടിയാണ്. ബ്രഷ് അല്ലെങ്കില്‍ മൃദുവായ സ്‌ക്രബ് ഉപയോഗിച്ച് ആഴ്ചയില്‍ ഒരിക്കല്‍ സ്‌കാല്‍പ്പ് എക്‌സ്‌ഫോളിയേറ്റ് ചെയ്യാന്‍ ശ്രമിക്കുക. റോസ്‌മേരി എണ്ണ ഉപയോഗിക്കുന്ന സ്‌കാല്‍പ്പിന് പോഷണം നല്‍കാനും രക്തയോട്ടം വര്‍ധിക്കാനും സഹായിക്കും.

'ഹാന്‍ഡില്‍ വിത്ത് കെയര്‍'

പ്രായമാകുന്തോറും മുടി പരുക്കനാവുക സ്വാഭാവികമാണ്. ഇത് മുടി പെട്ടെന്ന് പൊട്ടിപോകാന്‍ കാരണമാകുന്നു. നനഞ്ഞ മുടി ഉണക്കാന്‍ മൈക്രോഫൈബര്‍ ടൗവല്‍ അല്ലെങ്കില്‍ സോഫ്റ്റ് കോട്ടന്‍ തുണി ഉപയോഗിക്കാവുന്നതാണ്.

നനഞ്ഞ മുടി ചീകുന്ന പ്രവണത പാടില്ല. ഇത് മുടി പൊട്ടെന്ന് പൊട്ടി പോകാന്‍ കാരണമാകും. മുടി ഉണങ്ങിയ ശേഷം പല്ലകന്ന ചീപ്പ് ഉപയോഗിച്ച് മുടി ചീകുക. സില്‍ക്ക് പില്ലോ കവര്‍ ഉപയോഗിക്കുന്നത് മുടി പരുക്കനാകുന്നത് തടയുകയും ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

നരയെ പേടിക്കേണ്ടതില്ല

പ്രായമാകുമ്പോള്‍ മുടി നരയ്ക്കുന്നത് സ്വാഭാവികമാണ്. കളര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അമോണിയ ഇല്ലാത്തതോ സെമി പെര്‍മനന്‍റ് ഡൈകളോ ഉപയോഗിക്കാന്‍ ശ്രമിക്കുക.

അകമേ നിന്ന് പോഷണം

നിങ്ങളുടെ ആരോഗ്യം മുടിയിലും പ്രതിഫലിക്കും. പോഷകക്കുറവ് മുടിയുടെ കട്ടി കുറയാനും മുടി പൊഴിയാനും കാരണമാകും. ബയോടിന്‍, ഒമേഗ-3 ഫാറ്റി ആസിഡ്, ഇരുമ്പ്, വിറ്റാമിന്‍ ഡി, പ്രോട്ടീന്‍ തുടങ്ങിയ പോഷകങ്ങള്‍ ഡയറ്റില്‍ നിന്ന് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുക. വെള്ളം കുടിക്കുന്നതിലും വിട്ടുവീഴ്ച പാടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates