സമകാലിക മലയാളം ഡെസ്ക്
വരണ്ട മുടി, താരൻ, അകാല നര തുടങ്ങി തലമുടിയുമായി ബന്ധപ്പെട്ട് പലർക്കും പല പ്രശ്നങ്ങളാണ്. ഇതിനൊക്കെ പരിഹാരം നമ്മുടെ തൊടിയിലും മുറ്റത്തുമൊക്കെയായി ഉണ്ട്.
മുടിയഴകിന് വീട്ടിൽ പരീക്ഷിക്കാവുന്ന രണ്ട് ചേരുവ പാക്കുകൾ നോക്കാം. ഏതു സൗന്ദര്യക്കൂട്ട് പരീക്ഷിക്കും മുൻപും പാച്ച് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്.
വരണ്ട മുടിക്ക്
ഷിയ ബട്ടറും കറ്റാർവാഴ ജെല്ലും യോജിപ്പിച്ചു മുടിയിൽ പുരട്ടുന്നത് മുടിക്കു മൃദുത്വം പകരും.
ശിരോചർമത്തിന് സ്ക്രബ്
മാസത്തിൽ ഒരു തവണ ശിരോചർമം സ്ക്രബ് ചെയ്യുന്നത് താരനും വരണ്ട ചർമവും അകറ്റൻ സഹായിക്കും. ചെറിയ തരിയുള്ള പഞ്ചസാരയും ഒലിവ് ഓയിലും യോജിപ്പിച്ച് തലയിൽ പുരട്ടി മെല്ലേ മസാജ് ചെയ്യാം.
ബലമുള്ള മുടിക്ക്
അൽപം പച്ചരി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം വെള്ളമൂറ്റി മാറ്റിയ ശേഷം പച്ചരി വേവിക്കുക. ശേഷം ചോറും അരി കുതിർത്ത വെള്ളവും ചേർത്ത് അരച്ച് ശിരോചർമത്തിലും മുടിയിലും തേച്ചുപിടിപ്പിക്കാം.
താരൻ അകറ്റാൻ
ആരിവേപ്പില ഉണക്കിപ്പൊടിച്ചതും വെളിച്ചെണ്ണയും യോജിപ്പിച്ചു തലയിൽ പുരട്ടുന്നത് താരൻ അകറ്റും.
അകാലനരയ്ക്ക്
മുടിയുടെ നിറം കാക്കാൻ ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ചതും തൈരും ചേർത്തു തലയിൽ പാക്കായി ഇടാം.