മുടി വളരാൻ എണ്ണ വെറുതെ തേച്ചാൽ പോര, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

സമകാലിക മലയാളം ഡെസ്ക്

കേശസംരക്ഷണത്തിന് തലമുടിയില്‍ എണ്ണ തേയ്ക്കുന്നത് നമ്മുടെ ശീലമാണ്. ഇത് ആരോഗ്യത്തോടെ മുടി വളരാന്‍ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ആഴ്ചയില്‍ രണ്ട് തവണയെങ്കിലും എണ്ണ തലമുടിയില്‍ തേച്ച് മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം വര്‍ധിക്കാനും മുടി ആരോഗ്യത്തോടെ വളരാനും സഹായിക്കും. കൂടാതെ ഇത് മുടിയിലെ ഈര്‍പ്പം ലോക്ക് ചെയ്യാനും സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

എന്നാല്‍ ശരിയായ രീതിയില്‍ എണ്ണ തേച്ചാല്‍ മാത്രമേ അതിന്‍റെ ഗുണങ്ങള്‍ ലഭിക്കുകയുള്ളു. മുടിയില്‍ എണ്ണ തേക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

Hair Oiling Tips for Better Hair Growth | Pexels

ഷാംപൂ ചെയ്യുന്നതിന് മുന്‍പ് എണ്ണ

താരനും പൊടിയും ചെളിയുമൊക്കെ നീക്കം ചെയ്യുന്നതിന് ആഴ്ചയില്‍ രണ്ട് തവണയെങ്കിലും തലമുടി ഷാംപൂ ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ ഷാംപൂ ചെയ്യുന്നത് മുടി വരണ്ടതാകാനും മുടി പെട്ടെന്ന് പൊട്ടിപോകുന്നതിനും കാരണമാകും. ഇത് ഒഴിവാക്കാന്‍ എണ്ണ പുരട്ടിയ ശേഷം ഷാംപൂ ചെയ്യാം.

Hair shampoo | Pinterest

അധികനേരം എണ്ണ മുടിയില്‍ വെക്കരുത്

ഓയില്‍ മസാജിന് ശേഷം 20 മുതല്‍ 30 മിനിറ്റിനുള്ളില്‍ കഴുകി കളയുന്നതാണ് നല്ലത്. എണ്ണ അധിക നേരം വെക്കുന്നത് മുടിയില്‍ പൊടിയും ചെളിയും പറ്റിപ്പിടിക്കാന്‍ കാരണമാകും.

Hair Oiling Tips for Better Hair Growth

ആവശ്യത്തിന് മാത്രം എണ്ണയെടുക്കുക

മുടിയുടെ നീളം നോക്കി എണ്ണയുടെ അളവു തീരുമാനിക്കുക. കുറേ എണ്ണ മുടിയില്‍ തേക്കുന്നതിലൂടെ അതില്‍ നിന്നും മുടിക്ക് കിട്ടുന്ന ഗുണം വര്‍ധിക്കുകയില്ല.

Hair Oiling Tips for Better Hair Growth

മുടി മുറുക്കി കെട്ടാതിരിക്കുക

എണ്ണ തേക്കുമ്പോള്‍ തലയിലെ ക്യൂട്ടിക്കിളുകള്‍ തുറക്കും. മുടി മുറുക്കി കെട്ടുന്നത് സാധാരണയിലും കവിഞ്ഞ് മുടി പൊഴിയാന്‍ സാധ്യതയുണ്ട്. എണ്ണ തേച്ചയുടന്‍ മുടി ചീകിയാലും ഇത് സംഭവിക്കും. എണ്ണ തേച്ചതിന് ശേഷം തലയോട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.

Hair Oiling Tips for Better Hair Growth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File