മുടി കഴുകുമ്പോഴുള്ള അബദ്ധങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ചീകാതെ മുടി കഴുകുന്നത്

മുടി കഴുകുന്നതിന് മുമ്പ് ചീകാതിരിക്കുക. കുരുക്കുള്ള മുടി നേരിട്ട് കഴുകുന്നത് കൂടുതൽ മുടി കൊഴിച്ചിൽ ഉണ്ടാക്കാം.

combing hair | Pinterest

ചൂടുവെള്ളം ഉപയോഗിക്കുക

ചൂടുവെള്ളം ഉപയോ​ഗിച്ച് തല കഴുകുന്നത് സ്കാൽപ് വരണ്ടു പോകാൻ കാരണമാവും. ഇത് മുടി പെട്ടെന്ന് പൊട്ടിപ്പോകാനും മുടിയുടെ കനം കുറഞ്ഞു പോകാനും കാരണമാകും.

Hot shower bath | Pinterest

അമിതമായി ഷാംപൂ

കൂടുതൽ ഷാംപൂ ഉപയോ​ഗിക്കുന്നത് സ്കാൽപ്പിലെ പ്രകൃതിദത്ത എണ്ണ നഷ്ടപ്പെടുത്തും.

shampoo | Pinterest

ഷാം നേരിട്ട് സ്കാൽപ്പിലേക്ക്

ഷാംപൂ നേരിട്ട് സ്കാൽപ്പിലേക്ക് പുരട്ടുന്നത് സ്കാൽപ്പിൽ പെട്ടെന്ന് ഡ്രൈ ആക്കും. പകരം, അൽപം വെള്ളത്തിൽ ഡൈല്യൂട്ട് ചെയ്ത ശേഷം മുടി കഴുകാൻ ഉപയോ​ഗിക്കുക.

Shampoo | Pinterest

നഖം ഉപയോഗിച്ച് സ്കാൽപ്പ് ചൊറിയുക

കൈവിരലുകളിലെ നഖം ഉപയോ​ഗിച്ച് സ്കാൽപ്പിൽ ശക്തിയായി ചൊറിയുന്നത് പ്രകോപനം ഉണ്ടാകാനും താരൻ വർധിക്കാനും കാരണമാകുന്നു.

Scalp Irritation | Pinterest

കൺഡീഷണർ

കൺഡീഷണർ ഒരിക്കലും സ്കാൽപ്പിൽ പുരട്ടരുത്. ഇത് മുടിയിലും മുടിയുടെ അറ്റത്തും മാത്രം ഉപയോ​ഗിക്കുക. മുടി നന്നായി വെള്ളമൊഴിച്ചു കഴുകാനും ശ്രദ്ധിക്കണം.

Conditioner | Pinterest

നനഞ്ഞ മുടി

നനഞ്ഞ മുടി ടവ്വൽ ഉപയോ​ഗിച്ച് ശക്തിയായി തോർത്തരുത്. ഇത് മുടിയിൽ ഉടക്കു വീഴാനും മുടി പൊട്ടിപ്പോകാനും കാരണമാകും. മാത്രമല്ല, ദിവസവും തലമുടി കഴുകുന്നത് സ്കാൽപ്പിലെ പ്രകൃതിദത്ത എണ്ണ കുറയാൻ കാരണമാകും.

Hair Fall Risk | Pinterest
samakalika malayalam | file