സമകാലിക മലയാളം ഡെസ്ക്
അച്ഛനും മകനും
വാഹന പ്രേമത്തിന്റെ കാര്യത്തിൽ അച്ഛൻ മമ്മൂട്ടിയ്ക്കൊപ്പമോ അല്ലെങ്കിൽ അദ്ദേഹത്തേക്കാൾ ഒരുപടി മുകളിലോ ആണ് ദുൽഖർ സൽമാൻ.
ഓട്ടോ എന്തുസിയാസ്റ്റ്
സോഷ്യൽ മീഡിയ പേജുകളിലെ ബയോയിൽ തന്നെ ദുൽഖറിന്റെ വണ്ടി പ്രേമം എത്രത്തോളമുണ്ടെന്ന് ആരാധകർക്ക് മനസിലാക്കാം. ഓട്ടോ എന്തുസിയാസ്റ്റ് എന്ന് കൃത്യമായി എഴുതിയിട്ടുണ്ട് അദ്ദേഹം.
ആഡംബര വാഹനങ്ങൾ
ആഡംബര വാഹനങ്ങളുൾപ്പെടെ ആരെയും അതിശയിപ്പിക്കുന്ന വാഹന കളക്ഷൻ തന്നെയുണ്ട് മലയാളികളുടെ സ്വന്തം കുഞ്ഞിക്കയ്ക്ക്.
അറിഞ്ഞ് വാങ്ങും
വെറുതെ പോയി ഒരു വാഹനമെടുക്കുകയല്ല താരം ചെയ്യുന്നത്. വാങ്ങിക്കുന്ന ഓരോ വാഹനത്തേക്കുറിച്ചും കൃത്യമായ ധാരണയും അറിവും അദ്ദേഹത്തിനുണ്ട്.
ശേഖരത്തിൽ
ക്ലാസിക് കാറുകൾ, ബൈക്കുകൾ, ആഡംബര കാറുകളെല്ലാം ഉണ്ട് കുഞ്ഞിക്കയുടെ ശേഖരത്തിൽ.
ക്ലാസിക് കാറുകളുടെ തോഴൻ
ഡാറ്റ്‌സൺ 1200, ബിഎംഡബ്ല്യു 740 ഐഎൽ, ഡബ്ല്യു123 മെഴ്‌സിഡസ് ബെൻസ് ടിഎംഇ 250, മിനി 1275 ജിടി കൂപ്പർ, ജെJ80 ടൊയോട്ട ലാൻഡ് ക്രൂയ്സർ, വോൾവോ 240ഡിഎൽ സ്റ്റേഷൻ വാഗൺ തുടങ്ങിയ ക്ലാസിക് കാറുകളും ദുൽഖറിനുണ്ട്.
ബൈക്കിലും കമ്പം
റോയൽ എൻഫീൽഡ് ക്ലാസിക് മോഡൽ, ബിഎംഡബ്യു മോട്ടോറാഡിന്റെ ആർ 1200 ജിഎസ് അഡ്വഞ്ചർ, കെ 1300 ആർ, ട്രയംഫിന്റെ ടൈഗർ XRx അഡ്വഞ്ചർ, ട്രിയംഫ് ബോൺവിൽ എന്നിവയാണ് ദുൽഖറിന്റെ പ്രിയതാരങ്ങൾ.
ആഡംബര കാറുകൾ
പോർഷെ പാനമേറ, മിനി കൂപ്പർ, മെഴ്‌സിഡസ് ബെൻസ് ഇ ക്ലാസ്, മിത്സുബിഷി പജേരോ സ്പോർട്ട്, മെഴ്‌സിഡസ്-ബെൻസ് എസ്എൽഎസ് എഎംജി, 997 പോർഷ 911 കരേര എസ്, ടൊയോട്ട സുപ്ര, ഇ46 ബിഎംഡബ്ള്യു Mഎം3 എന്നിവയാണ് ഡിക്യുവിന്റെ മറ്റു വാഹനങ്ങൾ.
യാത്രയും ഹരം
തന്റെ ഇഷ്ട വാഹനത്തിൽ കയറിയുള്ള നീണ്ട യാത്രകളേക്കുറിച്ചും ഡിക്യു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.
കുട്ടിക്കാലം
കുട്ടിക്കാലം മുതലുള്ള തന്റെ ടോയ് കാർ കളക്ഷന്റെ ചിത്രവും ദുൽഖർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates