തമിഴകത്തിന്റെ നടിപ്പിൻ നായകൻ! സൂര്യയുടെ മികച്ച സിനിമകൾ ഇതാ

സമകാലിക മലയാളം ഡെസ്ക്

പിറന്നാൾ

നടൻ സൂര്യയുടെ 49-ാം പിറന്നാളാണ് ഈ മാസം 23 ന്. താരത്തിന്റെ പിറന്നാൾ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരാധകർ ഒരാഴ്ച മുൻപേ തുടങ്ങിക്കഴിഞ്ഞു.

സൂര്യ | ഇൻസ്റ്റ​ഗ്രാം

ആശംസകൾ

താരത്തിന്റെ കട്ടൗട്ടുകളൊരുക്കിയും ഷോർട്ട് വിഡിയോകൾ ക്രിയേറ്റ് ചെയ്തുമൊക്കെ ഫാൻസ് പേജുകളിലടക്കം താരത്തിന് ആശംസകൾ അറിയിക്കുകയാണ് ആരാധകർ.

സൂര്യ | ഇൻസ്റ്റ​ഗ്രാം

കങ്കുവ

ബി​ഗ് ബജറ്റ് ചിത്രം കങ്കുവയാണ് സൂര്യയുടേതായി റിലീസിനായി തയ്യാറെടുക്കുന്ന ചിത്രം. താരത്തിന്റെ കരിയറിലെ ചില മികച്ച പെർഫോമൻസുകളിലൂടെ...

കങ്കുവ | ഇൻസ്റ്റ​ഗ്രാം

സൂരറൈ പോട്ര്

സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. നെടുമാരൻ എന്ന കഥാപാത്രമായെത്തി ​മികച്ച പ്രകടനമാണ് ചിത്രത്തിൽ താരം കാഴ്ചവച്ചത്.

സൂരറൈ പോട്ര്

ജയ് ഭീം

ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രത്തിൽ ചന്ദ്രു എന്ന അഭിഭാഷകനായാണ് സൂര്യയെത്തിയത്. സൂര്യയുടെ മികച്ച പ്രതികരണം പിടിച്ചു പറ്റിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.

ജയ് ഭീം | ഇൻസ്റ്റ​ഗ്രാം

​ഗജിനി

എ.ആർ മുരുകദോസ് സംവിധാനം ചെയ്ത് 2008 ൽ പുറത്തിറങ്ങിയ ചിത്രം സൂര്യയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ്.

​ഗജിനി

സിങ്കം

ദുരൈ സിങ്കം എന്ന കഥാപാത്രമായി സൂര്യയെത്തിയ ചിത്രം സംവിധാനം ചെയ്തത് ഹരി ആയിരുന്നു. ആദ്യ ഭാ​ഗം വൻ വിജയമായതോടെ ചിത്രത്തിന് സിങ്കം 2 എന്ന പേരിൽ രണ്ടാം ഭാ​ഗവുമൊരുങ്ങി.

സിങ്കം

കാക്ക കാക്ക

​ഗൗതം മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ അൻപ്സെൽവൻ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

കാക്ക കാക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates