സമകാലിക മലയാളം ഡെസ്ക്
വളർത്തുനായകൾ ആരോഗ്യത്തോടെ ഇരിക്കാനുള്ള പൂർണമായ ഉത്തരവാദിത്തം വളർത്തുന്നവർക്ക് തന്നെയാണ്.
അതുകൊണ്ട് അവരുടെ ഭക്ഷണത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
വളർത്തുനായകൾക്ക് ഹാനികരമായേക്കാവുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.
ചോക്ലേറ്റ്
ചോക്ലേറ്റിൽ തീയോബ്രോമിൻ അടങ്ങിയിരിക്കുന്നു. ഇത് നായ്ക്കൾക്ക് ഒട്ടും നല്ലതല്ല. ഡാർക്ക് ചോക്ലേറ്റും ബേക്കിംഗ് ചോക്ലേറ്റും ഏറ്റവും അപകടകരമാണ്.
മുന്തിരി
മുന്തിരിയും ഉണക്കമുന്തിരിയും നായ്ക്കൾക്ക് കൊടുക്കരുത്. വൃക്ക തകരാറുണ്ടാക്കാം, അതിനാൽ മുന്തിരി പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്.
ഉള്ളി, വെളുത്തുള്ളി
ഇതിൽ എൻ-പ്രൊപൈൽ ഡൈസൾഫൈഡ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, നായകളിൽ ഉള്ളി വിഷമായി പ്രവർത്തിക്കാം. ഇത് വിളർച്ചയ്ക്ക് കാരണമാകും.
അവോക്കാഡോ
വിഷമല്ലെങ്കിലും, വിത്ത്, തൊലി, ഇലകൾ എന്നിവ പ്രശ്നങ്ങൾ ഉണ്ടാക്കാം. ഉയർന്ന കൊഴുപ്പ് ഉള്ളതിനാൽ പാൻക്രിയാസിനെ ദോഷകരമായി ബാധിക്കാം.
കഫീൻ
കഫീൻ ഒരു ഉത്തേജകമാണ്. ഹൃദയമിടിപ്പ് കൂട്ടും. ഛർദി, വിറയൽ എന്നിവ ഉണ്ടായേക്കാം. മരണകാരണവും ആയേക്കാം
വേവിക്കാത്ത മാംസം, മുട്ട, മത്സ്യം
അസംസ്കൃതമോ പാകം ചെയ്യാത്തതോ ആയ മാംസം, മുട്ട, മത്സ്യം എന്നിവ നല്ലതല്ല. ഈ ഭക്ഷ്യവസ്തുക്കളിൽ സാൽമൊനെല്ല, ഇ. കോളി പോലുള്ള ബാക്ടീരിയകൾ അടങ്ങിയിരിക്കാം, ഇത് നായകൾക്ക് ഹാനികരമാണ്.
ഉരുളക്കിഴങ്ങ്
അസംസ്കൃതമോ പച്ചയോ ആയ ഉരുളക്കിഴങ്ങ് നായകൾക്ക് നല്ലതല്ല. വിഷമായ സോളാനിൻ ഇതിൽ അടങ്ങിയിരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates