സമകാലിക മലയാളം ഡെസ്ക്
പോഷകങ്ങൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമൃദ്ധമായ പഴമാണ് അവകാഡോ.
ദിവസവും അവക്കാഡോ കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു
തിളങ്ങുന്ന ചർമ്മം
അവക്കാഡോകളിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദിവസവും അവ കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ഹൃദയാരോഗ്യം
അവക്കാഡോയിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ കൊളസ്ട്രോൾ അളവ് കുറയ്ക്കാനും രക്തസമ്മർദം കുറയ്ക്കാനും അതുവഴി ഹൃദയത്തെ ശക്തവും ആരോഗ്യകരവുമായി നിലനിർത്താനും സഹായിക്കുന്നു.
ശരീര ഭാരം നിയന്ത്രിക്കുന്നു
നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും കൊണ്ട് സമ്പുഷ്ടമായ ഇവ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കും. ഇത് ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് നല്ലതാണ്.
ദഹനം മെച്ചപ്പെടുത്തുന്നു
അവക്കാഡോകളിലെ ഉയർന്ന നാരുകളുടെ അളവ് മലവിസർജ്ജനം നിയന്ത്രിക്കുകയും മലബന്ധം തടയുകയും ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.
തലച്ചോറിന്റെ ശക്തി വർധിപ്പിക്കുന്നു
അവക്കാഡോകൾ തലച്ചോറിന്റെ ആരോഗ്യത്തിനുള്ള ഒരു മികച്ച ഭക്ഷണമാണ്. ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രത്യേകിച്ച് മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, മാനസികാരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്തുന്നുവെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates