സമകാലിക മലയാളം ഡെസ്ക്
നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് അവോക്കാഡോ.
ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ എന്നിവയെല്ലാം ഇതിലുണ്ട്.
ദിവസവും അവോക്കാഡോ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
അവോക്കാഡോയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
അവോക്കാഡോയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഹീമോഗ്ലോബിന്റെ അളവ് കൂട്ടും
അവോക്കാഡോയിൽ ആന്റിഓക്സിഡന്റ്, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ കരോട്ടിനോയിഡുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയും ഇതിലുണ്ട്. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടും.
ശരീരഭാരം നിയന്ത്രിക്കും
ദിവസവും അവോക്കാഡോ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഇത് ഡയറ്റിൽ ഉൾപ്പെടുത്തൂ.
ഗർഭകാലത്തും കഴിക്കാൻ അനുയോജ്യം
അവോക്കാഡോയിൽ ഫോളറ്റ്, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഗർഭകാലത്ത് കഴിക്കുന്നതും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates