സാധാരണ മഞ്ഞളിനേക്കാൾ അഞ്ചിരട്ടി വിലയുള്ള മഞ്ഞളോ?

സമകാലിക മലയാളം ഡെസ്ക്

കറികളിലും മസാലക്കൂട്ടുകളിലും പലഹാരങ്ങളിലുമെല്ലാം ധാരാളമായി മഞ്ഞൾ ഉപയോ​ഗിക്കുന്നവരാണല്ലോ നമ്മൾ.

Turmeric | Pinterest

എന്നാൽ ഈയിടെ സോഷ്യൽ മീഡിയയിലും വാർത്തകളിലുമെല്ലാം നിറഞ്ഞു നിന്ന ഒരു മഞ്ഞളുണ്ട്. അതാണ് നീല മഞ്ഞൾ.

Blue Turmeric | Pinterest

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി ഈ മഞ്ഞളിനെക്കുറിച്ച് സൂചിപ്പിച്ചതോടെയാണ് സംഗതി വൈറലായത്.

Blue Turmeric | Pinterest

സാധാരണ മഞ്ഞളിനേക്കാൾ ആരോ​ഗ്യ ​ഗുണങ്ങൾ ഏറെയാണ് ഈ നീല മഞ്ഞളിന്.

Blue Turmeric | Pinterest

ശാസ്ത്രീയമായി 'കുർക്കുമ സീസിയ' എന്ന് വിളിക്കുന്ന ഈ ഇനം കാഴ്ചയിൽ സാധാരണ മഞ്ഞളിനെപ്പോലെ തന്നെയിരിക്കും. എന്നാൽ മുറിച്ചു നോക്കിയാൽ ഉള്ളിൽ നീല കലർന്ന വയലറ്റ് നിറമാണ് ഇതിനുള്ളത്.

Blue Turmeric | Pinterest

വടക്കുകിഴക്കൻ ഇന്ത്യയിലും മധ്യപ്രദേശിലും നമ്മുടെ വയനാട്ടിലുമൊക്കെയാണ് ഇത് പ്രധാനമായും കൃഷി ചെയ്യുന്നത്.

Blue Turmeric | Pinterest

വളരെ അപൂർവ്വമായതുകൊണ്ടും ഔഷധഗുണം ഏറെയുള്ളതുകൊണ്ടുമാണ് ഇതിന് കിലോയ്ക്ക് ആയിരം രൂപയ്ക്ക് മുകളിൽ വില വരുന്നത്.

Blue Turmeric | Pinterest

അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കും തൊണ്ടയിലെ അസ്വസ്ഥതകൾക്കും അലർജിക്കുമെല്ലാം നീല മഞ്ഞൾ മികച്ചതാണെന്നാണ് പ്രിയങ്ക ഗാന്ധി പറയുന്നത്.

Blue Turmeric | Pinterest

ശ്വാസംമുട്ടൽ, ആസ്ത്മ തുടങ്ങിയ അസുഖങ്ങൾക്കും ശ്വാസകോശത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും നീല മഞ്ഞൾ ഒരു നല്ല പ്രതിവിധിയാണ്.

Blue Turmeric | Pinterest

നീല മഞ്ഞൾ കഴിക്കുന്നത് ആർത്രൈറ്റിസ് രോഗികൾക്ക് ഇത് വലിയ ആശ്വാസം നൽകും.

Blue Turmeric | Pinterest

ചർമ്മത്തിലെ അണുബാധകൾ മാറാനും സ്വാഭാവിക തിളക്കം ലഭിക്കാനും നീല മഞ്ഞൾ സഹായിക്കും.

Blue Turmeric | Pinterest

വയറുസംബന്ധമായ അസുഖങ്ങൾക്കും ഗ്യാസ് ട്രബിളിനും പാരമ്പര്യ വൈദ്യത്തിൽ നീല മഞ്ഞൾ ഉപയോഗിക്കാറുണ്ട്.

Blue Turmeric | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file