കാന്താരി ചില്ലറക്കാരിയല്ല; ആരോ​ഗ്യ ​ഗുണങ്ങൾ ഏറെ

സമകാലിക മലയാളം ഡെസ്ക്

ഇത്തിരി കുഞ്ഞൻ മുളകായ കാന്താരി അത്ര നിസ്സാര മുളകല്ല.

Capsicum frutescens | Pinterest

എരിവ് അൽപം കൂടിയാലും നിരവധി ഔഷധ ​ഗുണമുള്ള മുളകാണ് കാന്താരി.

Capsicum frutescens | Pinterest

ഔഷധ ഗുണം മനസ്സിലാക്കി വിപണിയിൽ പൊന്നും വിലയാണ് കാന്താരിയ്ക്ക്.

Capsicum frutescens | Pinterest

കാന്താരി മുളകിന് തനതു ഗുണങ്ങൾ നൽകുന്ന കാപ്സിസിനിൽ ധാരാളം ഔഷധ ഗുണങ്ങളുണ്ട്.

Capsicum frutescens | Pinterest

കാന്താരിയിലെ കാപ്സിസിൻ ദഹനത്തെ കൂട്ടാനും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും സഹായിക്കുന്നു. ചീത്ത കൊളസ്ട്രോൾ ആയ എല്‍ഡിഎലും ട്രൈഗ്ലിസറൈഡും എച്ച്ഡിഎല്ലിൽ വ്യത്യാസം വരുത്താതെ കാന്താരി കുറയ്ക്കുന്നു.

Capsicum frutescens | Pinterest

പൊണ്ണത്തടി കുറയ്ക്കാനും ഹൃദയസംബന്ധിയായ അസുഖങ്ങൾ തടയാനും മിതമായ തോതിൽ കാന്താരി മുളക് ഉപയോഗിക്കാം.

Capsicum frutescens | Pinterest

പ്രമേഹത്തിനും കാന്താരി നല്ലൊരു മരുന്നാണ്. ഇന്‍സുലിന്‍ ഉല്‍പാദനത്തിന് കാന്താരി സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കാൻ കാന്താരിക്ക് സാധിക്കും. ബിപി കുറയ്ക്കാനും ഇത് നല്ലതാണ്. ഇതെല്ലാം ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.

Capsicum frutescens | Pinterest

അയണ്‍ സമ്പുഷ്ടമായ കാന്താരി ശരീരത്തിലെ ഹീമോഗ്ലോബിന്‍ ഉല്‍പാദനവും വര്‍ദ്ധിപ്പിക്കുന്നു.

Capsicum frutescens | Pexels

കാന്താരിയിലെ 'ജീവകം സി' ശ്വാസകോശരോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു.

Capsicum frutescens | Pexels

കാന്താരി പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും.

Capsicum frutescens | Pexels

കാന്താരി ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും. വേദനസംഹാരി കൂടിയാണ് കാന്താരി.

Capsicum frutescens | Pinterest

വൈറ്റമിനുകളായ എ, സി, ഇ എന്നിവയാൽ സംപുഷ്ടമായ കാന്താരി മുളകിൽ കാൽസ്യം, അയൺ, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും നല്ലതോതിൽ അടങ്ങിയിട്ടുണ്ട്. ഇൻസുലിൻ ഉൽപാദിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാനും കാന്താരി മുളകിനു സാധിക്കും.

Capsicum frutescens | Pinterest

ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കാൻ കാന്താരിയ്ക്ക് കഴിയുമെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

Capsicum frutescens | Pinterest

എന്നാൽ കാന്താരിയുടെ അമിത ഉപയോഗം ത്വക്കിൽ പുകച്ചിൽ, ചൊറിച്ചിൽ, പെട്ടെന്നുള്ള അമിത വിയർപ്പ്, കണ്ണുനിറഞ്ഞ് ഒഴുകൽ, മൂക്കൊലിപ്പ്, വായിൽ പുകച്ചിൽ എന്നിവയ്ക്കും വയറിൽ പലവിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകുന്നു.

Capsicum frutescens | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File