സമകാലിക മലയാളം ഡെസ്ക്
നമ്മുടെ അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ജീരകം.
ഭക്ഷണത്തിന് രുചിയും മണവും നൽകുന്നതിന് പുറമേ നിരവധി ആരോഗ്യഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ദഹനപ്രശ്നങ്ങൾ കുറയ്ക്കുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ജീരകം സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
ജീരകം സ്ഥിരമായി കഴിക്കുന്നതിലൂടെ ലഭിക്കുന്ന പ്രധാന ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
ചെറിയ തോതില്‍ ജീരകത്തിൽ നിന്നും ലഭിക്കുന്ന കരോട്ടിന്‍ (ജീവകം-എ) പ്രതിരോധ ശക്തി നല്‍കുന്നു.
വിഭവ സമൃദ്ധമായ സദ്യയ്ക്ക് ശേഷം ജീരക വെള്ളം കുടിക്കുന്നത് ഗ്യാസ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു
ജീരകം, കൊത്തമല്ലി എന്നിവ സമമെടുത്ത് അരച്ച് നെയ്യ് കാച്ചി കഴിച്ചാല്‍ കഫം, പിത്തം, ഛര്‍ദ്ദി, അരുചി ഇവ മാറും
അതിരാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം കുടിക്കുന്നത് തടികുറയ്ക്കാന്‍ സഹായിക്കുന്നതിനൊപ്പം ദഹന പ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നു.
ജീരകം ചെറുനാരങ്ങാനീര് ചേര്‍ത്ത് കഴിച്ചാല്‍ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ചര്‍ദ്ദിക്ക് ആശ്വാസം കിട്ടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates