സമകാലിക മലയാളം ഡെസ്ക്
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്തവയാണ് കറിവേപ്പിലയും മല്ലിയിലയും.
ഇതിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ് ഇവ രണ്ടും.
ഇവയിൽ ഏതിനാണ് ഏറ്റവും കൂടുതൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതെന്ന് നോക്കാം.
കലോറി കുറവാണ്
കറിവേപ്പിലയിലും മല്ലിയിലയിലും കലോറി വളരെ കുറവാണ്. അതിനാൽ തന്നെ ഇവ ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
അയൺ അടങ്ങിയിട്ടുണ്ട്
കറിവേപ്പിലയിലും മല്ലിയിലയിലും അയണിന്റെ അളവ് വളരെ കൂടുതലാണ്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
കാൽസ്യം അടങ്ങിയിട്ടുണ്ട്
ഇവയിൽ രണ്ടും കാൽസ്യത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇത് എല്ലുകളെ കൂടുതൽ ബലമുള്ളതാക്കുന്നു.
ഫൈബർ അടങ്ങിയിട്ടുണ്ട്
കറിവേപ്പിലയിലും മല്ലിയിലയിലും ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കുകയും കുടലിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മല്ലിയിലയുടെ ഗുണങ്ങൾ
ചീത്ത കൊളസ്റ്ററോൾ ഇല്ലാതാക്കാനും നല്ല കൊളസ്റ്ററോളിന്റെ അളവ് കൂട്ടാനും, നല്ല ദഹനം ലഭിക്കാനുമെല്ലാം മല്ലിയില കഴിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
കറിവേപ്പിലയുടെ ഗുണങ്ങൾ
പ്രമേഹത്തെ തടയാനും കരളിന്റെ ആരോഗ്യം, തലമുടി, ചർമ്മം എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും കറിവേപ്പില കഴിക്കുന്നത് നല്ലതാണ്.
കൂടുതൽ ഗുണങ്ങൾ ഉള്ളത്
കറിവേപ്പിലയിലും മല്ലിയിലയിലും ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഗുണങ്ങൾ ഉള്ളത് കറിവേപ്പിലയ്ക്ക് തന്നെയാണ്. കാരണം ചൂടിൽ പാകം ചെയ്തെടുക്കുമ്പോഴും ഇതിന്റെ ഗുണങ്ങൾ നഷ്ടപ്പെടുകയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates